
ന്യൂഡല്‍ഹി: വ്യോമസേന ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് വ്യോമസേനയുടെ എംഐ-17 ആണ് വ്യാഴാഴ്ച വൈകുന്നേരം അരുണാചല്‍ പ്രദേശിലെ ടുടിംഗിൽ ഇറക്കിയത്. ഹെലികോപ്റ്ററില്‍ 16 പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു. ആസാമിലെ ജോര്ഹാതില്നിന്നും അരുണാചലിലെ ടുടിംഗിലെക്കു വരികയായിരുന്ന ഹെലികോപ്റ്റർ. മോശം കാലവസ്ഥയെ തുടര്‍ന്ന് വ്യോമതാവളവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനാൽ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.
Post Your Comments