കൊച്ചി : സംസ്ഥാനത്ത് ശബരിമല വിവാദം കത്തിപ്പടരുകയാണ്. ഒരുഭാഗത്ത് മല കയറാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന ഫെമിനിസ്റ്റുകളും അവരെ പിന്തുണയ്ക്കുന്ന ഇടത്
സര്‍ക്കാറും മറുഭാഗത്ത് സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന സ്ത്രീകളും. സംസ്ഥാനത്തൊട്ടാകെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പുറമെ തെക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കും പ്രതിഷേധം കത്തിപ്പടരുകയാണ്.
ഇതിനിടെ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ അഞ്ച് തെക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ തീരുമാനിച്ചു
. കൊച്ചിയില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന 41 ഹിന്ദു സംഘടനകളുടെ നേതൃസമ്മേളനത്തിലാണു തീരുമാനം. നവരാത്രി ദിനത്തില്‍ പ്രക്ഷോഭങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനാണു തീരുമാനിച്ചിട്ടുള്ളത്. 10നു സംഘപരിവാര്‍ സംഘടനകള്‍ കേരളത്തിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഉപരോധ സമരം നടത്തുമെന്നും ഹിന്ദു സംഘടനകളുടെ നേതൃത്വം അറിയിച്ചു.
ഗുരുസ്വാമിമാരുടെയും ആചാര്യന്മാരുടെയും ഹിന്ദുസംഘടനകളുടെയും നേതൃത്വത്തില്‍ 11നു കോട്ടയത്ത് ഹിന്ദു നേതൃസമ്മേളനം നടക്കും. 12നു പന്തളം രാജകുടുബത്തോടൊപ്പം സെക്രട്ടേറിയറ്റ് പടിക്കല്‍ നാമജപ യജ്ഞവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 17നു നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ അമ്മമാരെ അണിനിരത്തി ഉപവാസവും സംഘടിപ്പിക്കാനും ഹിന്ദു നേതൃ സമ്മേളനം തീരുമാനിച്ചു.
Post Your Comments