ട്രിച്ചി•സെക്സിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിലെ തിരുവെരുമ്പൂരിലാണ് സംഭവം. കാട്ടൂര്‍ സ്വദേശിയായ ഡി ശങ്കര്‍ സഗായരാജി(34)ന്റെ ഭാര്യയായ ജെസിന്ത ജോസ്ബിന്‍ (26) ആണ് കൊല്ലപ്പെട്ടത്.
ഈ വര്‍ഷം ജനുവരിയിലാണ് ജെസിന്തയും സഗായരാജും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ദമ്പതികള്‍ തമ്മില്‍ കലഹം ആരംഭിച്ചിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി ഏജന്റായ സഗായരാജിന് സ്ഥിരം ജോലി ഉണ്ടായിരുന്നില്ല. ഇതാണ് സ്ഥിരം വഴക്കിലേക്ക് നയിച്ചത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജെസിന്തയുടെ രണ്ടര പവന്‍ സ്വര്‍ണം അവര്‍ അറിയാതെ സഗായരാജ് പണയപ്പെടുത്തിയിരുന്നു. ഇതേച്ചൊല്ലിയും ദമ്പതികള്‍ വഴക്കിട്ടിരുന്നു. ഒടുവില്‍ ജെസിന്ത തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കാട്ടുപള്ളിയിലെ സ്വന്തം മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
സെപ്റ്റംബര്‍ 30 ന് തന്റെ മാതാപിതാക്കളോടൊപ്പം ജെസിന്തയുടെ വീട്ടിലെത്തിയ സഗായരാജ് അവളെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു.
ശനിയാഴ്ച, ജെസിന്ത സെക്സിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതില്‍ പ്രകോപിതനായ സഗായരാജ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. രണ്ടുമണിയോടെ ജെസിന്ത ഉറങ്ങിയ ശേഷം സഗായ രാജ് അവളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഉണര്‍ന്ന ജെസിന്ത ബഹളം വച്ചു. അപ്പോള്‍ സഗായ രാജ് അടുക്കള കത്തി ഉപയോഗിച്ച് ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നീട് മരണം ഉറപ്പാക്കാന്‍ വടിവാള്‍ ഉപയോഗിച്ച് തല അറുത്ത് മാറ്റുകയും ചെയ്തു. കൊലപാതകത്തിന് ശേഷം സഗായ രാജ് വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി.
രാവിലെ, ഒന്നാം നിലയില്‍ താമസിക്കുന്ന സഗായരാജിന്റെ മാതാപിതാക്കളും സഹോദരിയും വന്നുവിളിച്ചു. സഗായ രാജ് വതില്‍ തുറന്നു. രക്തത്തില്‍ കുളിച്ച സഗായരാജിനെ കണ്ട അവര്‍ ഞെട്ടി.
തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ സഗായരാജ് പാപകുറിച്ചി വില്ലേജ് അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ ശിവലിംഗത്തിന് മുന്‍പാകെ കീഴടങ്ങുകയായിരുന്നു. വി.എ.ഓ വിവരം അറിയിച്ചതനുസരിച്ച് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments