Latest NewsKuwait

ലഹരിയുടെ അമിതോപയോഗം; ഈ വര്‍ഷം ഇല്ലാതായത് 100 ജീവനുകള്‍

ലഹരി ഉപയോഗം പ്രായത്തിന്റെ ചാപല്യം മാത്രമാണെന്ന് കരുതി നിസ്സാരവല്‍കരിക്കുന്ന ചില കുടുംബങ്ങളുണ്ടെന്ന്

കുവൈത്ത് സിറ്റി: ലഹരിവസ്തുക്കളുടെ അമിതോപയോഗം കാരണം ഈ വര്‍ഷം മാത്രം 100 പേര്‍ മരിച്ചത് കണക്കിലെടുത്ത് ലഹരി ഉപയോഗത്തിനെതിരെ പ്രചാരണം കൂടുതല്‍ വ്യാപകമാക്കണമെന്ന് കുവൈത്ത് സര്‍വകലാശാല. സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാറിലാണ് നിര്‍ദ്ദേശം. ലഹരി ഉപയോഗം പ്രായത്തിന്റെ ചാപല്യം മാത്രമാണെന്ന് കരുതി നിസ്സാരവല്‍കരിക്കുന്ന ചില കുടുംബങ്ങളുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ലഹരി വിരുദ്ധ വിഭാഗം ഡയറക്ടര്‍ ബദര്‍ അല്‍ ഗദൂരിയും ലഹരി വിപത്തിനെതിരെ വ്യാപകമായ പ്രചാരണവും ബോധവല്‍കരണവും അനിവാര്യമാണെന്ന് സര്‍വകലാശാലയിലെ ആര്‍ട്‌സ് വിഭാഗം ഡീന്‍ ഡോ. സുആദ് അബ്ദുല്‍ വഹാബ് പറഞ്ഞു.

2013 മുതല്‍ 2017 വരെ ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട 9,982 കേസുകളാണ് റജിസ്റ്റര്‍ ചെയ്തതിട്ടുള്ളത്. ഇതില്‍ ലഹരി വസ്തുക്കളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട 1,753 കേസുകളുണ്ട്. കൂടാതെ ഈ വര്‍ഷം മൂന്നാം പാദത്തില്‍ 464 കിലോഗ്രാം കഞ്ചാവും 63 കിലോഗ്രാം മറ്റു ലഹരി വസ്തുക്കളും 27,495 കുപ്പി വിസ്‌കിയും പിടികൂടിയതായി മന്ത്രാലയത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം സ്ഥിതിവിവരക്കണക്കില്‍ വ്യക്തമാക്കി. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും കള്ളക്കടത്ത് തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മാധ്യമങ്ങളും ആഭ്യന്തര മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നുള്ള പ്രചാരണം ആവശ്യമാണെന്ന് ടൂറിസം വകുപ്പ് അസി.അണ്ടര്‍ സെക്രട്ടറി യൂസുഫ് മുസ്തഫ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button