ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ കൊലപാതകത്തിന് പിന്നില്‍ മുന്‍ റഷ്യന്‍ പ്രസിഡന്റ് ജോസഫ് സ്റ്റാലിനാണ് പ്രവര്‍ത്തിച്ചതെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. സുഭാഷ് ചന്ദ്ര ബോസ് മരിച്ചത് 1945ലെ വിമാനാപകടത്തിലല്ല മറിച്ച് അദ്ദേഹത്തിന്റെ മരണം ഒരു കൊലപാതകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സുഭാഷ് ചന്ദ്ര ബോസ് റഷ്യയില്‍ അഭയം തേടിയെന്നും അദ്ദേഹത്തിന്റെ മരണത്തിന്റെ പിന്നില്‍ നെഹ്റുവിന്റേയും ജപ്പാന്റേയും ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സുഭാഷ് ചന്ദ്ര ബോസ് റഷ്യയില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.രവീന്ദ്ര ശതഭര്‍ഷികി ഭവനില്‍ സംസ്‌കൃതിക് ഗൗരവ് സന്‍ഗസ്ത സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ കാരണമാണ് ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കിയതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഇത് കൂടാതെ 75 കൊല്ലം മുമ്പ് തന്നെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ സിംഗപൂരില്‍ രൂപംകൊണ്ടിരുന്നെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ഇത് കൂടാതെ 1948 ല്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമെന്റ് അറ്റ് ലീ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെ കൊളോണിയലിസ്റ്റുകളേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യ ആയുധമെടുക്കുമെന്നും അദ്ദേഹം മനസിലാക്കിയിരുന്നെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങളിലേക്ക് ഇത് വഴിവെക്കുമെന്നാണ് സൂചന.
Post Your Comments