ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കുടുംബത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ‘നെഹ്റു’ എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റുവിനെ എവിടെയെങ്കിലും പരാമര്‍ശിക്കാതെ പോയാല്‍ കോണ്‍ഗ്രസ് അസ്വസ്ഥരാകുന്നുവെന്നും പിന്നെ എന്തുകൊണ്ട് അവരാരും നെഹ്റു എന്ന പേര് ഉപയോഗിക്കുന്നില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
‘സര്‍ക്കാര്‍ പദ്ധതികളുടെ പേര് സംബന്ധിച്ച് ചിലര്‍ പരാതി പറയുന്നുണ്ട്. ഏതാണ്ട് അറുനൂറോളം പദ്ധതികള്‍ ഗാന്ധി-നെഹ്റു കുടുംബത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ചില പദ്ധതികളില്‍ നെഹ്റുവിന്റെ പേരില്ലെങ്കില്‍ ചിലര്‍ക്ക് വിറളിപിടിക്കുന്നു. എന്നാല്‍ എനിക്ക് വളരെ ആശ്ചര്യം തോന്നുന്ന മറ്റൊരു കാര്യമുണ്ട്. ചിലപ്പോള്‍ നെഹ്റുജിയുടെ പേര് ഞങ്ങള്‍ക്ക് വിട്ടുപോയെന്നു വരാം. പിന്നീടത് ശരിയാക്കാം’.
‘അദ്ദേഹം രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ്. എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള ഒരു വ്യക്തിയും എന്തുകൊണ്ടാണ് നെഹ്റു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തത്? എന്തിനാണ് നാണിക്കുന്നത്? ഇത്രയും വലിയ മഹത് വ്യക്തിത്വത്തെ
നിങ്ങള്‍ക്കും കുടുംബത്തിനും സ്വീകാര്യമല്ലെങ്കില്‍ എന്തിനാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്’ – പ്രധാനമന്ത്രി ചോദിച്ചു.
Post Your Comments