Latest NewsKeralaIndia

വല്ലഭായ് പട്ടേലിനെ ചതിച്ചുകൊണ്ടാണ് നെഹ്റു അധികാരത്തിലേറിയത്, പട്ടേലിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്- ശ്രീനിവാസൻ

ഏറെക്കാലമായി അസുഖ ബാധിതനായിരുന്ന നടൻ ശ്രീനിവാസൻ ഇപ്പോൾ ആരോഗ്യം തിരിച്ചെടുത്ത് സജീവമാകുകയാണ്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാദമായ പല കാര്യങ്ങളും അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. രാഷ്ട്രീയത്തെക്കുറിച്ചും ഭരണാധികാരികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ എംഎൽഎയായിരുന്ന കാലത്ത് തന്നെ അദ്ദേഹവുമായി പരിചയമുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു. എന്നാൽ എല്ലാവരെയും പോലെ അധികാരം പിണറായി വിജയനേയും ദുഷിപ്പിച്ചു എന്ന് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ‘മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അധികാരത്തിലേറിയത് തന്നെ സർദാർ വല്ലഭായ് പട്ടേലിനെ ചതിച്ചുകൊണ്ടാണ്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പിൽ വല്ലഭായ് പട്ടേലിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. എന്നാൽ അധികാരത്തിലേറിയത് നെഹ്റുവും” – ശ്രീനിവാസൻ പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചൊരു വിലയിരുത്തൽ നടത്താൻ സമയമായിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാംതവണ അധികാരത്തിലെത്തിയിട്ടും വിലയിരുത്താനായില്ലേയെന്ന ചോദ്യത്തിന് മോദി – അദാനി ബന്ധത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ എന്നായിരുന്നു ശ്രീനിവാസന്റെ മറുചോദ്യം.

വിധിയിൽ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ വിശ്വസിച്ചാലും ഇല്ലെങ്കിലും വിധി പോലെ കാര്യങ്ങൾ നടക്കുമെന്ന് ശ്രീനിവാസൻ പറഞ്ഞു. തന്റെ ചേട്ടൻ കമ്മ്യൂണിസ്റ്റ്കാരനും താൻ എബിവിപി പ്രവർത്തകനുമായിരുന്ന കാലത്ത് സിനിമയിൽ കാണുന്നപോലെയുള്ള രംഗങ്ങളെല്ലാം വീട്ടിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button