രാജ്യം മുഴുവൻ ചന്ദ്രയാന്റെ വിജയം ആഘോഷിക്കുമ്പോൾ രാജ്യം നേടിയ ചന്ദ്രയാൻ വിജയത്തെ സ്വന്തം കീശയിലാക്കാൻ കോൺഗ്രസ്. സമൂഹമാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ കോൺഗ്രസ് പങ്കുവെച്ച പോസ്റ്റിൽ മാത്രമല്ല, കേരളത്തിൽ പദ്മജ വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളും ഈ അവകാശ വാദം ഉന്നയിച്ചു.
ചന്ദ്രയാൻ ദൗത്യത്തിന് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് പങ്കുവെച്ച പോസ്റ്റിൽ നെഹ്‌റുവിന്റെ ദീർഘവീക്ഷണമാണ് രാജ്യത്തിന് ചന്ദ്രയാനിൽ ദൗത്യത്തിൽ ശക്തിപകർന്നുവെന്ന് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.
‘സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആയിരുന്നു അദ്ദേഹത്തിന്റെ ശാസ്ത്ര വീക്ഷണവും കാഴ്ചപ്പാടുമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ അടിത്തറ പാകിയത്. 1946-ൽ അദ്ദേഹം ശാസ്ത്രീയ മനോഭാവത്തെക്കുറിച്ച് സംസാരിച്ചു! കൊടും ദാരിദ്ര്യം, ഉയർന്ന നിരക്ഷരത, അഗാധമായ സാമൂഹിക വിഭജനം, പട്ടിണി എന്നിവയുണ്ടായിരുന്ന, കൊളോണിയൽ ഭരണത്തിൽ നിന്ന് പുത്തൻ, ബഹിരാകാശ പര്യവേക്ഷണം നടത്താൻ ആഗ്രഹിച്ച രാജ്യത്തെ ഉന്നതിയിലേക്ക് എത്തിച്ചു”-കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം ഐഎസ്ആർഒ സ്ഥാപിച്ചത് നെഹ്‌റു ആണെന്നായിരുന്നു പദ്മജയുടെ പോസ്റ്റ്. ഇതിനു താഴെ നെഹ്‌റു മരിച്ചതിന് ശേഷമാണ് ഐഎസ്ആർഒ സ്ഥാപിച്ചതെന്ന അവകാശവാദവും ഉയരുന്നുണ്ട്.
Post Your Comments