Jobs & Vacancies

നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കീഴിലെ നിര്‍ഭയ സെല്ലിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പര്യമുളള, സ്ത്രീകളുടേയും കുട്ടികളുടെയും മേഖലയില്‍ പ്രവര്‍ത്തന പരിചയമുളള, സന്നദ്ധ സംഘടനകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. 2015 ലെ ബാലനീതി നിയമവും, ചട്ടങ്ങളും അനുസരിച്ചുളള ഭൗതിക സാഹചര്യങ്ങളും പ്രവര്‍ത്തനവും വേണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആഡിറ്റ് റിപ്പോര്‍ട്ട്, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ അടങ്ങിയ പ്രൊപ്പോസല്‍ ഒക്‌ടോബര്‍ 15ന് മുമ്പ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍, നിര്‍ഭയ സെല്‍, ഹൗസ് നം. 40, ചെമ്പക നഗര്‍, ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.swd.kerala.gov.in, ഫോണ്‍: 0471 2331059

shortlink

Related Articles

Post Your Comments

Related Articles


Back to top button