അസാധാരണവും വിചിത്രവുമായ ചില തൊഴിലുകൾ ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്. ശമ്പളം കേൾക്കുമ്പോൾ സന്തോഷവും തൊഴിൽ എന്താണെന്ന് അറിയുമ്പോൾ അമ്പരപ്പും തോന്നുമെന്നതാണ് വസ്തുത. ലോകത്തിലെ ഏറ്റവും വിചിത്രമായ ചില ജോലികൾ ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്. പ്രൊഫഷണൽ കഡ്ലർ മുതൽ പെറ്റ് ഫുഡ് ടെസ്റ്റർ വരെ അതിൽ ഉൾപ്പെടുന്നു.
പ്രൊഫഷണൽ കഡ്ലർ: ഒരു പ്രൊഫഷണൽ കഡ്ലർ ആകുക എന്നത് ചെറിയ കാര്യമല്ല. ഈ വ്യക്തികൾ ലൈംഗികേതര ആലിംഗന സെഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ആവശ്യമുള്ളവർക്ക് ആശ്വാസം ലഭിക്കുന്നു. കഡിൽ തെറാപ്പിയുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡിനൊപ്പം, പ്രൊഫഷണൽ കഡ്ലർമാർക്ക് മികച്ച വരുമാനവും കണ്ടെത്താൻ കഴിയും. മണിക്കൂറിന് ഏഴായിരമാണ് ഇവരുടെ ശമ്പളം. പലരും കേട്ടിട്ടില്ലാത്ത ഒരു തൊഴിൽ മേഖല കൂടിയാണിത്.
സ്നേക്ക് മിൽക്കർ: പാമ്പ് കറവക്കാർ എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു ജോലിയുണ്ട്. വിഷം വേർതിരിച്ചെടുക്കാൻ വിഷമുള്ള പാമ്പുകളെ കൈകാര്യം ചെയ്യുന്നവരെയാണ് സ്നേക്ക് മിൽക്കർ എന്ന് പറയുന്നത്. ഏറെ അപകടം നിറഞ്ഞ ജോലിയാണിത്. ഈ തൊഴിൽ മെഡിക്കൽ ഗവേഷണത്തിൽ നിർണായക പങ്ക് വഹിക്കുന്നുമുണ്ട്. ആന്റിവെനം വികസിപ്പിക്കുന്നതിനും അതിന്റെ ഔഷധ ഗുണങ്ങൾ പഠിക്കുന്നതിനും പാമ്പിന്റെ വിഷം ഉപയോഗിക്കുന്നു. വൈദഗ്ധ്യമുള്ള പാമ്പ് കറവക്കാർക്ക് അവരുടെ ജോലിയുടെ പ്രത്യേക സ്വഭാവവും വിവിധ ശാസ്ത്ര മേഖലകളിലെ വിഷത്തിന്റെ ആവശ്യകതയും കാരണം ഉയർന്ന ശമ്പളം ലഭിക്കും. രണ്ട് ലക്ഷത്തോളമാണ് ഇവരുടെ മാസ ശമ്പളം.
പെറ്റ് ഫുഡ് ടേസ്റ്റർ: വളരെ വിചിത്രവും അധികം കേട്ടുകേൾവി ഇല്ലാത്തതുമായ ഒരു തൊഴിലാണിത്. വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഈ ജോലിക്കും വൻ ഡിമാൻഡ് ആണുള്ളത്. ഈ മേഖലയിൽ ജോലി ചെയ്യുന്നവർ വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിന്റെ രുചി, പോഷണ ഗുണം, സുരക്ഷാ അടക്കമുള്ള കാര്യങ്ങൾ പരിശോധന നടത്തി ഉറപ്പാക്കുന്നു. ഏകദേശം ഒന്നരലക്ഷം രൂപയോളം ഇവർക്ക് ശമ്പളം ലഭിക്കും.
Post Your Comments