Latest NewsKeralaNewsIndiaCareer

പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ? പോസ്റ്റ് ഓഫീസില്‍ 30,041 ഒഴിവുകള്‍, അവസാന തീയതി ഈ മാസം 23

കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദര്‍ശിക്കുക

ന്യൂഡല്‍ഹി: തപാല്‍ വകുപ്പിൽ ജോലി ഒഴിവ്. ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) അടക്കമുള്ള ജോലിക്കായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.

വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റല്‍ സര്‍ക്കിളുകളിലായി 30,041 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 27 കേരള സര്‍ക്കിളുകളിലും ഒഴിവുണ്ട്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23ആണ്. പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകള്‍.

read also: ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

മാത്തമറ്റിക്സ്, ഇംഗ്ലീഷ് ഉള്‍പ്പെടെ പഠിച്ച്‌ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദര്‍ശിക്കുക.

അപേക്ഷിക്കേണ്ട വിധം : ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in -ൽ കയറിയതിനു ശേഷം ഹോം പേജില്‍ ജിഡിഎസ് റിക്രൂട്ട്മെന്റ് 2023 ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷിക്കും മുൻപ് റിക്രൂട്ട്മെന്റ് അറിയിപ്പും മറ്റ് പ്രധാന വിശദാംശങ്ങളും പരിശോധിക്കുക. അപേക്ഷ സമര്‍പ്പിക്കാൻ അപ്ലൈ ഓണ്‍ലൈൻ എന്നതില്‍ ക്ലിക്ക് ചെയ്യുക. വിവരങ്ങള്‍ സഹിതം രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു നിര്‍ദ്ദേശിച്ച എല്ലാ രേഖകളും അപേക്ഷ ഫീസിനുള്ള പെയ്മെന്റും നിര്‍ദ്ദിഷ്ട രീതിയില്‍ ചെയ്തു അപ്‌ലോഡ് ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button