KeralaJobs & VacanciesLatest NewsNews

കൊച്ചിയിൽ വൻ തൊഴിൽമേള: വിവിധ മേഖലകളിലായി നാലായിരത്തോളം തൊഴിലവസരങ്ങൾ

കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഡിഡിയുജികെവൈയും കെകെഇഎമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴിൽമേള Talento EKM’24 ഫെബ്രുവരി 11ന് കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിൽ നടത്തും. ബാങ്കിംഗ്, ബിസിനസ്, ഡ്രൈവർ, സെയിൽസ് കൺസൾട്ടന്റ്, സൂപ്പർവൈസർ, ടെലികോളർ, ടെക്നീഷ്യൻ, കസ്റ്റമർ കെയർ മാനേജർ, ഓപ്പറേറ്റർ ട്രെയിനി, ഡെലിവറി എക്സിക്യൂട്ടീവ്, എഫ് & ബി സർവീസ്, ഷെഫ്, ഐ റ്റി ഐ ഫിറ്റർ, മെക്കാനിസ്റ്റ്, ഇൻഷുറൻസ് എക്സിക്യൂട്ടീവ്, ഏവിയേഷൻ & ലോജിസ്റ്റിക്സ് ഫാക്കൽറ്റീസ്, വയറിങ് & ഇലക്ട്രീഷൻ, ബോയിലർ ഓപ്പറേറ്റർ, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി, ഹോസ്പിറ്റാലിറ്റി തുടങ്ങി ഏകദേശം 50 വ്യത്യസ്ത ട്രേഡുകളിൽ ആയി നാലായിരത്തോളം തൊഴിലവസരങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.

Read Also: സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

കേരളത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത മേഖലകളിൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന അറുപതോളം കമ്പനികൾ ഈ തൊഴിൽമേളയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, പ്രൊഫഷണൽ ബിരുദങ്ങൾ ഉള്ളവർക്ക് ഈ തൊഴിൽമേളയിൽ പങ്കെടുക്കാം.

പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഫെബ്രുവരി 11ന് രാവിലെ 9ന് കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഹാജരാകണം. സ്പോട്ട് രജിസ്ട്രേഷൻ ആയിരിക്കും. രാവിലെ 9 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ സമയം.

Read Also: കാമുകനൊപ്പം മകളെ പൊക്കി അച്ഛൻ, അച്ഛനെതിരെ വ്യാജ പീഡന പരാതി നൽകി പെൺകുട്ടി: നിരപരാധിയായ പിതാവ് അഴിയെണ്ണിയത് 11 വർഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button