കിളിമാനൂര്‍: അയല്‍വാസി തട്ടിക്കൊണ്ടു പീഡിപ്പിച്ച 17 കാരി പ്രസവിച്ചു. സംഭവത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 കാരിയായ പെൺകുട്ടി തിരുവനന്തപുരം എസ് എടി ആശുപത്രിയിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അടയമണ്‍ വട്ടലില് സ്വദേശി രഞ്ചി (21) നെ കളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഇയാള്‍ പല തവണ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വീട്ടുകാര്‍ നിരസിക്കുകയായിരുന്നു. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലും അയല്പക്ക ബന്ധം വേണ്ടെന്ന് വച്ചുമാണ് നിരസിച്ചത്. ടാപ്പിംഗ് തൊഴിലാണിയാള്. പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നണ് വിവരം. ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് വീട്ടുകാര്‍ അറിയുന്നത്. സംഭവത്തിൽ പോലീസ് പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
Post Your Comments