Latest NewsKerala

പീഡനക്കേസ്; ജാമ്യം തേടി ബിഷപ് മേല്‍ക്കോടതിയിലേക്ക്

പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ബിഷപ് മേല്‍ക്കോടതിയെ സമീപിക്കുന്നത്.

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ബിഷപ് മേല്‍ക്കോടതിയെ സമീപിക്കുന്നത്. അതേസമയം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ബിഷപിനെ കഴിഞ്ഞ ദിവസം പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ കഴിയുന്ന നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെത്തിച്ചു. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ബിഷപിനെ മഠത്തില്‍ എത്തിച്ചത്.

പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന 20-ാം നമ്പര്‍ മുറിയില്‍ മാത്രമായിരുന്നു തെളിവെടുപ്പ് നടത്തിയത്. 50 മിനിറ്റ് നീണ്ട തെളിവെടുപ്പില്‍ മഠത്തില്‍ താമസിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബിഷപ് വ്യക്തമായ മറുപടി നല്‍കിയില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം വേഗത്തിലാക്കി. ഫാ. ജയിംസ് ഏര്‍ത്തയിലിനെതിരെയാണ് കേസുള്ളത്. അന്വേഷണം പുരോഗമിക്കുമ്പോള്‍ ബിഷപ് ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കാമെന്നാണ് റിപ്പോര്‍ട്ട്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റര്‍ അമലയ്‌ക്കെതിരെയും നടപടിയുണ്ടാകും. അതേസമയം നുണ പരിശോധനയ്ക്കുള്ള അപേക്ഷയെ ബിഷപ് എതിര്‍ത്താല്‍ അത് മറ്റൊരു സാഹചര്യ തെളിവാക്കാനാണു പൊലീസിന്റെ ആലോചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button