KeralaLatest News

ബിഗ്ബോസില്‍ നിന്നും തിരിച്ചെത്തിയ ബഷീറിന് രണ്ട് ഭാര്യമാരും നല്‍കിയ വന്‍ സ്വീകരണം ( വീഡിയോ )

നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ബഷീര്‍ പുറത്ത് പോയത്.

ബിഗ് ബോസില്‍ ഒരു എലിമിനേഷന്‍ കൂടി കഴിഞ്ഞിരിക്കുകയാണ്. മോഡലായ ബഷീര്‍ ബാഷിയാണ് കഴിഞ്ഞ ദിവസം പുറത്തായത്. നാട്ടിലെത്തിയ ബഷീറിന് ഗംഭീര വരവേല്‍പ്പ് നല്‍കിയിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ബഷീറിനെ സ്വീകരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ശ്രീനിയും ബഷീറുമാണ് ഇത്തവണ എലിമിനേഷനില്‍ എത്തിയത്. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ബഷീര്‍ പുറത്ത് പോയത്.

പുറത്തായതില്‍ ദുഖമില്ലെന്നും കുടുംബാംഗങ്ങളെ ഉടന്‍ കാണാന്‍ സാധിക്കും എന്നോര്‍ത്തപ്പോള്‍ സന്തോഷമുണ്ടെന്നും ബഷീര്‍ പ്രതികരിച്ചു. ഷോയുടെ തുടക്ക കാലത്ത് ശ്വേതയെയും രഞ്ജിനിയെയും ഔട്ട് ആക്കിയിട്ടേ താന്‍ പുറത്തു പോകു എന്ന് ബഷീര്‍ പറഞ്ഞിരുന്നു. അതിന്റെ കാരണത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു.

‘അങ്ങനെ പറഞ്ഞതിന്റെ കാരണം ശ്വേതയും രഞ്ജിനിയും തമ്മിലുള്ള ബന്ധം നല്ല കാര്യങ്ങള്‍ക്കല്ല അവര്‍ വിനിയോഗിക്കുന്നത് എന്ന് തോന്നിയത് കൊണ്ടാണ്. അവര്‍ ഒത്തു കളിക്കുകയും ടാര്‍ഗറ്റ് ചെയ്തു ആളെ പുറത്താക്കുന്ന പോലെയും എനിക്ക് തോന്നിയിരുന്നു. അത് തോന്നിയ ഒരു സാഹചര്യത്തില്‍ പറഞ്ഞതാണ് അങ്ങനെ. അതൊരു വെല്ലുവിളി ഒന്നുമായിരുന്നില്ല. ആ സാഹചര്യത്തില്‍ പറഞ്ഞ ഒരു ഫീലിങ്ങാണ്.’

‘എന്നാല്‍ ഇപ്പോ തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച രണ്ടു പേരില്‍ ഒരാള്‍ രഞ്ജിനി ഹരിദാസാണ്. അവര്‍ നമ്മള്‍ പുറത്തു നിന്ന് കാണുന്ന പോലെ ഒന്നുമല്ല. നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് അവര്‍. രണ്ടാമത്തെ ആള്‍ അനൂപേട്ടനാണ്. അനൂപേട്ടനായിരുന്നു അവിടെ എന്റെ കംഫര്‍ട്ട് സോണ്‍. ‘

ബഷീര്‍ പുറത്ത് പോയതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം ഏഴായി ചുരുങ്ങി. ശ്രീനിഷ്, പേളി മാണി, സാബു മോന്‍, അര്‍ച്ചന സുശീലന്‍, അരിസ്‌റ്റോ സുരേഷ്, അതിഥി, ഷിയാസ് എന്നിവരാണ് അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button