CinemaMollywoodLatest NewsNewsEntertainment

‘ഞങ്ങളുടേത് ലൗ ജിഹാദ് അല്ല, അവൾ സ്വന്തം ഇഷ്ടപ്രകാരം ആണ് വിശ്വാസിയായത്’: ബഷീർ ബഷി പറഞ്ഞത്

ബഷീർ ബഷിയും കുടുംബവുമാണ് സോഷ്യൽ മീഡിയകളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ കഴിഞ്ഞ ദിവസം ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതിന്റെ തിരക്കിലായിരുന്നു ബഷീറും കുടുംബവും. ഇതിനിടെ ബഷീർ തന്റെ ആദ്യ ഭാര്യ സുഹാനയെ കുറിച്ച് പറയുന്ന പഴയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. താൻ സുഹാനയെ മതം മാറ്റിയിട്ടില്ല എന്നാണ് ബഷീർ പറയുന്നത്. ബഷീർ യൂ ട്യൂബ് ചാനലിൽ മുൻപ് പങ്കിട്ട വീഡിയോ ആണ് വൈറലായി മാറിയത്.

‘ഞാൻ സുഹാനയെ മതം മാറ്റി എന്നുള്ള രീതിയിൽ ആണ് പലരും സോഷ്യൽ മീഡിയയിൽ കമന്റുകൾ പങ്കിടുന്നത്. മതതീവ്രവാദികൾ ആണ് അങ്ങനെ സംസാരിക്കുന്നത്. ലവ് ജിഹാദ് ആണ്, മതം മാറ്റിയതാണ് എന്നൊക്കെ ആയിരുന്നു ചിലർ പറയുന്നത്. അങ്ങനെ ഒന്നുമല്ല. ആളുകൾ ഓരോ കാര്യങ്ങൾ പറഞ്ഞുണ്ടാക്കുന്നതാണ്. സുഹാനക്ക് ഞാൻ പ്രേമിച്ചു കൊണ്ടിരുന്ന സമയത്തു തന്നെ ഇസ്‌ലാം മതത്തിന്റെ ട്രഡീഷനിൽ വളരെ താത്പര്യം ആയിരുന്നു. ഇസ്ളാം മതത്തെകുറിച്ചുള്ള എല്ലാ കാര്യങ്ങളും അവൾക്ക് അറിയാമായിരുന്നു. അങ്ങനെ സുഹാന സ്വന്തം ഇഷ്ടപ്രകാരം ആണ് ഇസ്ളാം മതം സ്വീകരിക്കുന്നത്’, ബഷീർ പറയുന്നു.

ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചയാളായിരുന്നു സുഹാന. ബഷീറുമായി പ്രണയത്തിലായതിന് ശേഷമായിരുന്നു സുഹാന ജോസ്‌വിൻ സോണി എന്ന് പേര് മാറ്റിയത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായതും. തങ്ങളുടെ പ്രണയത്തെ കുറിച്ച് ഇവർ പലതവണ തുറന്നു സംസാരിച്ചിട്ടുണ്ട്. സുഹാനയെ ജീവിതസഖി ആക്കിയ ശേഷമാണ് ബഷീർ മഷൂറയെ വിവാഹം കഴിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button