Latest NewsKeralaMollywoodNewsEntertainment

‘രണ്ട് ഭാര്യമാർക്കും രണ്ട് വീട്, ഒരു ദിവസം ഇവിടെ എങ്കിൽ അടുത്ത ദിവസം അവിടെ’: ബഷീർ ബഷി

ബി​ഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെ യാണ് ബഷീർ ബഷിയുടേത് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. രണ്ട് ഭാര്യമാരും മൂന്ന് മക്കളുമുണ്ട് ബഷീർ ബഷിക്ക്. ആദ്യത്തെ ഭാര്യ സുഹാനയെ പ്രണയിച്ച് വിവാഹം ചെയ്തതാണ് ബഷീർ. ആദ്യ വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞും പിറന്നശേഷമാണ് മഷൂറയെ ബഷീർ വിവാഹം ചെയ്തത്. ആ ബന്ധവും പ്രണയത്തിലാണ് ആരംഭിച്ചത്.

നിരവധി വിമർശനങ്ങൾ കേൾക്കാറുണ്ടെങ്കിലും ബഷീറിന് തന്റെ കുടുംബമാണ് എപ്പോഴും വലുത്. ഭാര്യമാരേയും മക്കളേയും വിട്ടൊരു ജീവിതം ബഷീറിന് ഇല്ല. കുടുംബവും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ വഴി നിരന്തരം പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഒരു പഴയകാല വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. തന്റെ ഭാര്യമാരെ താൻ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്നാണ് വീഡിയോയിൽ ബഷീർ വിശദമാക്കുന്നത്.

ബഷീർ ബഷിയുടെ വാക്കുകൾ ഇങ്ങനെ;

‘സന്തോഷവാനാണെന്ന് വരുത്തി തീർത്തു, ജീവിതം മടുത്തെന്ന ഒറ്റ കുറിപ്പോടെ ആത്മഹത്യ’: വൈറൽ കുറിപ്പ്

‘ശരിയാണ് ഞാൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. എന്നാൽ ഞാൻ രണ്ടുപേരെയും നന്നായി നോക്കുന്നുണ്ട്. പടച്ചവൻ അനുഗ്രഹിച്ച് രണ്ടാളേയും ഞാൻ നല്ല രീതിയിലാണ് നോക്കുന്നത്. അത് ഇവർക്ക് രണ്ടാൾക്കും അറിയാം. അറിയാലോ പെണ്ണുങ്ങളാണ്… ഒരു ഇച്ചിരി കുറവ് വന്നാൽ വലിയ ഇഷ്യൂവാകും. എന്നിട്ടും ഞാൻ രണ്ടുപേരെയും ഒരു കുറവും ഇല്ലാതെ നോക്കുന്നത് കൊണ്ടാണ് ഇവർ രണ്ടുപേരും ഇങ്ങനെ ചിരിച്ചുകൊണ്ട് ഇരിക്കുന്നത്. അല്ലാതെ സുഹാനയുടെ ഉള്ളിൽ സങ്കടം ഉള്ളതുകൊണ്ടല്ല.

സുഹാനയും മഷൂറയും തമ്മിൽ അടിച്ച് പിരിയുന്നത് കാണാനാണ് അധികമാളുകളും കാത്തിരിക്കുന്നത്. മഷൂറയുടെ ചാനലിൽ മഷൂറ എന്ന പേര് മാത്രമെ ഉള്ളൂ. ഞങ്ങൾ എല്ലാവരുമാണ് ആ ചാനൽ യൂസ് ചെയ്യുന്നത്. അതേപോലെ തന്നെ മൂന്നുപേരുടെ അകൗണ്ടുകളും ഞങ്ങൾ മാറിമാറിയാണ്‌ യൂസ് ചെയ്യുന്നത്. ഞാൻ ബിഗ് ബോസിൽ വന്നപ്പോഴാണല്ലോ രണ്ട് വിവാഹത്തെ കുറിച്ച് പറയുന്നത്.

ആലപ്പുഴയില്‍ കസ്റ്റഡിയിൽ എടുത്ത യുവാവ് ലോക്കപ്പിൽ ആത്മഹത്യക്ക് ശ്രമിച്ചു

അന്ന് ഹേറ്റേഴ്‌സ് വന്നിരുന്നു എങ്കിലും കല്ലുമ്മക്കായിലൂടെയും വ്‌ളോഗിലൂടെയുമാണ് ആളുകൾ ഞങ്ങളെ തിരിച്ചറിയുന്നതും സ്നേഹിച്ചുതുടങ്ങുന്നതും. സുഹാന എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രത്തോളം പ്രിയപ്പെട്ടതാണ് എനിക്ക് മഷൂറയും. ഒന്നാം ഭാര്യ രണ്ടാം ഭാര്യ എന്നൊന്നും ഇല്ല. രണ്ടുപേരും എന്റെ ഭാര്യമാരാണ്.

എന്റെ രണ്ട് ഭാര്യമാർക്കും രണ്ട് വീടാണ്. ഞങ്ങൾ വിശേഷ അവസരങ്ങളിലാണ് ഒന്നിച്ച് കൂടുന്നത്. രണ്ടുപേർക്കും വിഷമം ആകാത്ത രീതിയിൽ രണ്ടിടത്തുമായിട്ടാണ് ഞാൻ നിൽക്കുന്നത്. നമ്മുടെ ജീവിതത്തിൽ പ്രശ്‌നം ഉണ്ടെങ്കിൽ നമ്മൾ ഇങ്ങനെ നിൽക്കുമോ.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button