ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ബഷീർ ബഷി. മഷൂറ, സുഹാന എന്നിങ്ങനെ രണ്ട് ഭാര്യമാരുള്ള ബഷീർ ആദ്യമൊക്കെ അതിന്‍റെ പേരില്‍ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സുഹാന. മഷൂറ അമ്മ ആയ വിവരമാണ് സുഹാന പങ്കുവച്ചിരിക്കുന്നത്. ആൺ കുഞ്ഞാണ് ജനിച്ചതെന്നും അമ്മയും മകനും സുഖമായി ഇരിക്കുന്നെന്നും സൂഹാന അറിയിച്ചു.
യൂട്യൂബ് ചാനലിലൂടെ ഓരോ ദിവസവും വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള താരങ്ങള്‍ മഷൂറയുടെ പ്രസവവിശേഷങ്ങളും പങ്കുവെച്ചിരുന്നു. തന്റെ പ്രസവവേദനയെ കുറിച്ച് പറയുന്ന മഷൂറയുടെ പുതിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ വീഡിയോയ്ക്കടിയിൽ നിരവധി പേർ കമന്റുമായി എത്തി. ഇതിനിടെ സുഹാനയുടെ ത്യാഗത്തെ പറ്റി കമന്റുമായി വന്നിരിക്കുകയാണ് ഒരു ആരാധിക. ‘മഷുവിനു ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ.. നല്ല സ്‌നേഹമുള്ള കുഞ്ഞായി വളരട്ടെ. പിന്നെ ബഷീക്കാ.. ഇതിന്റെ പകുതി പോലും സൗകര്യമില്ലാതിരുന്ന ടൈമില്‍ പ്രസവ വേദനയും സ്വന്തം ഭര്‍ത്താവ് വേറെ സ്ത്രീയെ സ്‌നേഹിക്കുന്നുവെന്നും അവളെ കല്യാണം കഴിക്കുമെന്നുമുള്ള മനോവേദനയും കൂട്ടി ചേര്‍ന്നാണ് സൈഗു എന്ന കുഞ്ഞിന് സുഹാന ജന്മം നല്‍കിയത്. ഇന്ന് ഈ സൗകര്യങ്ങളില്‍ രണ്ടാം ഭാര്യ കിടക്കുമ്പോഴും അവര്‍ക്ക് വേണ്ടതൊക്കെ തന്റെ ഭര്‍ത്താവ് ചെയ്യുന്നത് കാണുമ്പോഴും ഒരു അസൂയയും കുശുമ്പും ഇല്ലാതെ സന്തോഷത്തോടെ മഷൂറയുടെയും ഇക്കയുടെയും സന്തോഷത്തില്‍ പങ്കുചേരുന്ന സുഹാനക്ക് സ്വര്‍ണ്ണം കൊണ്ട് മാളിക കെട്ടി കൊടുത്താലും മതിയാവുകയില്ല’, എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തിരിക്കുന്നത്.
ഇതിന് പിന്തുണ നല്‍കി കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. അങ്ങനെ തന്നെ ആവട്ടെ. ആ കുഞ്ഞ് ഒരു രീതിയിലും വേര്‍തിരിവുകളുമില്ലാതെ സുഹാനയെ സ്വന്തം ഉമ്മയെ പോലെ സ്‌നേഹിക്കട്ടെ. ആ സ്ത്രീ ആ സ്‌നേഹം അര്‍ഹിക്കുന്നു. സ്വന്തം ഭര്‍ത്താവിന് മറ്റൊരു സ്ത്രീയില്‍ ഉണ്ടായ കുഞ്ഞാണെങ്കിലും സ്വന്തം കുഞ്ഞിന് വേണ്ടി വെയിറ്റ് ചെയ്യുന്ന പോലെയാണ് സുഹാന എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് മഷൂറയെ ബഷീർ ബഷി പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയുടെ സമ്മതത്തോടെ 2018ൽ ഇരുവരും വിവാഹിതർ ആകുക ആയിരുന്നു.
Post Your Comments