സോഷ്യൽ മീഡിയകളിൽ ഏറെ ആരാധകരുള്ള താരമാണ് ബഷീർ ബഷി. ബിഗ് ബോസിലൂടെയാണ് ബഷീർ ശ്രദ്ധേയനായത്. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറയുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ബഷീർ ബഷിയുടെ കുടുംബത്തിലെ എല്ലാവരും. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് മഷൂറയുടെ പ്രസവത്തിനായി അവശേഷിക്കുന്നത്. എല്ലാ കാര്യങ്ങളും ഇതുവരേയും നന്നായിട്ടാണ് പോകുന്നതെന്ന് മഷൂറ പറയുന്നു. കാത്തിരുന്ന് വരുന്ന കൺമണിയായതിനാൽ താൻ വലിയ ത്രില്ലിലാണെന്ന് വീഡിയോകളിൽ ഇടയ്ക്കിടെ മഷൂറ പറയാറുണ്ട്.
മഷൂറയുടെ വാക്കുകൾ:
‘മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് ശേഷം അഡ്മിറ്റാവണമെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. തല തിരിഞ്ഞ് വന്നിട്ടുണ്ട്. ഇനി അത് മാറുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഒന്നും പ്രശ്‌നമില്ല എല്ലാം ഓക്കെയാണെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഇനി ഒരു ചെക്കപ്പ് കൂടിയുണ്ട്. ‘ഒന്നാം തീയതി അഡ്മിറ്റാക്കിയാല്‍ അന്ന് വൈകിട്ട് ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി മരുന്ന് സ്റ്റാര്‍ട്ട് ചെയ്യും. ചിലര്‍ക്ക് ഒരു ഡോസ് രണ്ട് ഡോസില്‍ തന്നെ നല്ല പെയ്ന്‍ വരും. പെയ്ന്‍ നല്ലതായി വരികയാണെങ്കില്‍ രാത്രിയിലോ അടുത്ത ദിവസമോ പ്രസവം. പെയ്ന്‍ ഒട്ടും ഇല്ലെങ്കില്‍ ഒരു ദിവസം കൂടി സമയം തരും.
അതിനടുത്ത ദിവസം മരുന്ന് വെക്കും. പിന്നെ ഡെലിവറി ചെയ്‌തെ പറ്റൂയെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ചൊവ്വ ഒഴികെ ഏത് ദിവസം പ്രസവിച്ചാലും കുഴപ്പമില്ല. അങ്ങനെയൊരു കാര്യം മനസിലുണ്ടായിരുന്നു. ചൊവ്വാഴ്ച എനിക്ക് പ്രസവിക്കേണ്ട. മാര്‍ച്ച് മതി അതുവരെ ബേബി ഇങ്ങനെ കിടന്നോളും. എന്നെ കണ്ടാല്‍ ഭയങ്കര ഫോര്‍വേഡാണെന്നൊക്കെ ആളുകള്‍ വിചാരിക്കും. ഡേറ്റും ശകുനവുമൊക്കെ നോക്കുന്നയാളാണ് ഞാന്‍. എനിക്കത് കുറച്ച് കൂടുതലാണ്. എനിക്ക് സി സെക്ഷന്റെ ആവശ്യമില്ല. നോര്‍മ്മലായിത്തന്നെ ഞാന്‍ പ്രസവിക്കും’, മഷൂറ പറയുന്നു.
Post Your Comments