കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തി മലയാളികൾക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.
ബഷീർ ചെയ്ത ഒരു പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദക്ഷിണ കർണ്ണാടകയിലെ മൃദംഗശൈലേശ്വര ക്ഷേത്രത്തിൽ ബഷീർ കുടുംബത്തിന് ഒപ്പം എത്തിയതാണ് സംഭവം. കപില നദിക്കരയിലുള്ള ഈ ക്ഷേത്രം എക്കാലത്തെയും മനോഹരമായ ഇടം ആണ്.
ഭഗവാൻ ശിവനെ സന്ദർശിച്ച ശേഷം ആണ്, നദിയിലെ മത്സ്യങ്ങൾക്ക് ഭക്തർ ഭക്ഷണം നൽകുന്നതാണ് ആചാരം. ക്ഷേത്രം സന്ദർശിച്ചതിനൊപ്പം നദിയിലെ മീനുകൾക്ക് ബഷീർ കുടുംബത്തോടൊപ്പം അന്നം കൊടുക്കാൻ ചെയ്തു.
അതേസമയം, ഏക ദൈവ വിശ്വാസികൾ ആയ ഇവർക്ക് ഇത് ഹറാംആണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ അദ്ദേഹം ചെയ്തത് എത്ര പുണ്യ പ്രവർത്തി ആണെന്ന് അറിയാത്തവർ ആണ് നെഗറ്റീവ് കമന്റ്സുകളുമായി എത്തുന്നതെന്നാണ് ബഷീറിന്റെ ആരാധകർ പറയുന്നത്.
Post Your Comments