ദുബായ്: ദുബായിയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മലയാളമാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കിയില്ല. പ്രമുഖമാധ്യമങ്ങള്‍ങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിരോധനം. സ്‌പോര്‍ട്‌സ് ലേഖകര്‍ അക്രഡിറ്റേഷനു നല്‍കിയ അപേക്ഷളൊന്നും സ്വീകരിച്ചില്ല. ഇതേ സമയം യുഎഇയിലെ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് വാരിക്കോരിയാണ് അക്രഡിറ്റേഷന്‍ നല്‍കിയിരിക്കുന്നത്. അബുദാബി, ദുബായ് സ്റ്റേഡിയങ്ങളിലെ മീഡിയാറൂമുകളിലുള്ള സൗകര്യകുറവുമൂലമാണ് എല്ലാ മാധ്യമങ്ങള്‍ക്കും അക്രഡിറ്റേഷന്‍ നല്‍കാത്തതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
ദുബായ് സ്‌പോര്‍ട്സ് സിറ്റി അധികൃതര്‍ തന്നെയാണ് അക്രഡിറ്റേഷനുള്ള അപേക്ഷകള്‍ നല്‍കാന്‍ അറിയിച്ചു കൊണ്ടുള്ള പത്രക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. തുടര്‍ന്ന് മലയാള മാധ്യമങ്ങള്‍ നല്‍കിയ അപേക്ഷകളൊന്നും സ്വീകരിച്ചില്ല. എന്നാല്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് അഞ്ചുമുതല്‍ എട്ടുവരെ ആളുകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കിയിട്ടുണ്ട്. ഇതിനെതിനെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഏതാനും ഇവന്റ് കമ്പനികളാണ് കാര്യങ്ങള്‍ നോക്കുന്നതെന്നും, ഇക്കാര്യത്തില്‍ സംഘാടകര്‍ മൗനം പാലിക്കുകയാണെന്ന അരോപണവുമുണ്ട്. വിവിധ മാധ്യമസ്ഥാപനങ്ങളിലുള്ള പ്രമുഖ ലേഖകര്‍ പലരും അക്രഡിറ്റേഷനുവേണ്ടി അപേക്ഷിച്ച് യാത്രയ്ക്കായി തയ്യാറെടുത്തു നില്‍ക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ ഇവരുടെ അപേക്ഷകളെല്ലാം തള്ളുകയായിരുന്നു.
Post Your Comments