KeralaNattuvarthaLatest NewsNews

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ആരോപണം തെളിയിക്കാൻ ആവശ്യമായ എന്തു തെളിവുകൾ ആണുള്ളതെന്ന് കോടതി ചോദിച്ചു. ഇത് പൊതുതാൽപ്പര്യമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജി തള്ളുന്നതായി അറിയിച്ചു. ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

നൂഹിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടാൽ ഉത്തരവാദി ഹരിയാനയിലെ ബി.ജെ.പി സർക്കാർ: അസദുദ്ദീൻ ഒവൈസി

‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് അവാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. ജൂറി അം​ഗങ്ങൾ തന്നെ അവാർഡ് നിർണയത്തിന്റെ സമയത്ത് ചലച്ചിത്ര അക്കാദമിയുടേയും ചെയർമാന്റെയും ഭാ​ഗത്തു നിന്നും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സമ​ഗ്ര അന്വേഷണം വേണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button