ഡൽഹി: തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് കോടതിയിൽ തിരിച്ചടി. വീട്ടുതടങ്കലിലാക്കണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ഹർജി കോടതി തള്ളി. അഴിമതി കേസിലാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. സിഐഡി വാദം അംഗീകരിച്ച് വിജയവാഡയിലെ എസിബി കോടതിയാണ് ഹർജി തള്ളിയത്.
സ്കിൽ ഡെവലപ്മെന്റ് കോർപറേഷനിൽ 300 കോടിയുടെ അഴിമതി നടത്തിയെന്നാണ് കേസിൽ ശനിയാഴ്ചയാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ ചന്ദ്രബാബു നായിഡുവിനെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെ തുടർന്ന് ആന്ധ്രയിൽ വൻ പ്രതിഷേധമുണ്ടായിരുന്നു.
Post Your Comments