കോട്ടയം: പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യംചെയ്യുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇവരുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് പൊലീസ് പിടിയിൽ. പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം സച്ചുമോന്(28) ആണ് അറസ്റ്റിലായത്. ചിങ്ങവനം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വീട്ടമ്മയെ ഇയാള്‍ ഫോണിലൂടെയും നേരിട്ടും നിരന്തരം ശല്യം ചെയ്യുകയും വീട്ടില്‍ക്കയറി ആക്രമിക്കുകയുമായിരുന്നു. ഇവരുടെ ഭര്‍ത്താവിനെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
Read Also : ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു : തളയ്ക്കാനായത് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ശേഷം
തുടര്‍ന്ന്, വീട്ടമ്മ പൊലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments