കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ
ബിഷപ്പിന്റെ അറസ്റ്റിനുള്ള സാധ്യതയും തെളിയുന്നു. ബിഷപ്പ് നല്‍കിയ മൊഴിയിലും രേഖകളിലും സാക്ഷി മൊഴികളിലും വൈരുദ്ധ്യത നില നില്‍ക്കുന്നതായി അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടതായാണ് വിവരം.
ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികള്‍ അന്വേഷണസംഘം താരതമ്യപ്പെടുത്തി. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ബിഷപ്പ് തന്നെ 13 തവണ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ കന്യാസ്ത്രീ പറഞ്ഞിരിക്കുന്നത്. 2014 മെയ് 5 നായിരുന്നു ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് നല്‍കിയിരിക്കുന്ന മൊഴി. പരാതിയില്‍ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് മഠത്തില്‍ ഉണ്ടായിരുന്നു എന്നും താന്‍ അവിടെ ഉണ്ടായിരുന്നില്ല എന്ന ബിഷപ്പിന്റെ മൊഴി കള്ളമാണെന്നും തെളിഞ്ഞു.
Read also:ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിഷപ്പ് രാജിവച്ചു
ബിഷപ്പ് നല്‍കിയ മൊഴി തെറ്റാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 2014 മെയ് 5 ന് ബിഷപ്പ് തൃശൂരില്‍ നിന്നും കുറവിലങ്ങാട്ട് എത്തിയതായി മഠത്തിലെ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസം താന്‍ തൊടുപുഴയിലെ മുതലക്കോണം മഠത്തില്‍ ആയിരുന്നു എന്നാണ് ബിഷപ്പ് നല്‍കിയമൊഴി. എന്നാല്‍ ഈ ദിവസം മുതലക്കോണത്തെ മഠത്തില്‍ വന്നതിന്റെ ഒരു രേഖപ്പെടുത്തലുകളും റജിസ്റ്റരില്‍ കാണാനില്ല. ഇതോടെ ബിഷപ്പിന്റെ മൊഴി പച്ചക്കള്ളമെന്നു തെളിഞ്ഞിരിക്കുകയാണ്.
Post Your Comments