വാഷിംഗ്ടണ്‍: ലൈംഗിക പീഡന ആരോപണം നേരിടുന്ന കത്തോലിക്ക രൂപതാ ബിഷപ്പ് രാജിവച്ചു.
മൈക്കേല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡാണ് രാജിവച്ചത്. 2012ല്‍ പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ബിഷപ്പ് മൈക്കേലിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ആരോപണം നിഷേധിക്കുകയായിരുന്നു.
ALSO READ:ലൈംഗികബന്ധത്തിനിടെ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു; യുവാവിന് 29 വര്‍ഷം ജയില്‍വാസം
ബിഷപ്പിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കയില്‍ നിന്ന് നാല് പ്രതിനിധികളെ മാര്‍പാപ്പ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് രാജി. അതേസമയം, ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി പോപ്പ് അറിയിച്ചു. ബിഷപ്പിനെതിരെ 2007ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് നടപടി.
Post Your Comments