CricketLatest News

ഇത് എനിക്ക് സാധാരണ മൽസരം മാത്രം; ഇന്ത്യ–പാക്കിസ്ഥാൻ മാച്ചിനെക്കുറിച്ച് ശുഐബ് മാലിക്

ദുബായ്: നീണ്ട ഇടവേളയ്ക്ക് ശേഷം സെപ്റ്റംബർ 19ന് ഇന്ത്യയും പാക്കിസ്ഥാനും ഒരു രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തിൽ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഏഷ്യാകപ്പ് ക്രിക്കറ്റിലെ രണ്ടാം മൽസരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇന്ത്യ–പാക്കിസ്ഥാൻ മൽസരത്തെക്കുറിച്ച് കൂടുതൽ ആലോചിക്കാൻ പോയാൽ അത് അനാവശ്യ സമ്മർദ്ദമുണ്ടാക്കുമെന്നും മറ്റേതൊരു മൽസരവും പോലെ ഈ മത്സരവും തനിക്ക് സാധാരണമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ ടീമിന്റെ ഓൾറൗണ്ടർ ശുഐബ് മാലിക്.

Read also: ഇന്ത്യൻ ഫാസ്റ്റ് ബൗളർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

അമിത സമ്മർദ്ദം ഒഴിവാക്കുന്നതിന് തന്റെ ടീമിലുള്ള എല്ലാവരും ആ മൽസരത്തെ അതേ രീതിയിൽ കണ്ടാൽ മതിയാകും. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന മൽസരമാണിത്. അതുകൊണ്ടുതന്നെ ഈ പോരാട്ടം യുവതാരങ്ങൾക്കുള്ള മികച്ച അവസരം കൂടിയാണ്. മികച്ച പ്രകടനം നടത്തിയാൽ എല്ലാവരുടെയും ശ്രദ്ധ കവരാൻ ഈ മൽസരം സഹായിക്കുമെന്നും മാലിക് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button