ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻഭർത്താവ് ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹ വാർത്ത പുറത്തു വന്നതിനു പിന്നാലെ ഇരുവരുടെയും ദാമ്പത്യ ജീവിതം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇന്ന് രാവിലെയാണ് ഷൊയ്ബ് മാലിക് നടി സന ജാവേദുമായുള്ള തന്റെ വിവാഹം കഴിഞ്ഞ വിവരം ആരാധകരോട് പങ്കുവച്ചത്. സാനിയയുമായുള്ള ബന്ധത്തിൽ നിന്നും വിവാഹ മോചനം നേടി രണ്ടു മാസം ആകും മുൻപേയാണ് ഷൊയ്ബ് മാലിക്കിന്റെ പുതിയ വിവാഹം.
ഇപ്പോഴിതാ, സാനിയയുടെ പിതാവ് ഇമ്രാൻ മിർസ വിവാഹ മോചനത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്. പിടിഐയോടായിരുന്നു മിർസയുടെ പ്രതികരണം. അതൊരു ഖുല്‍അ് എന്നാണ് മിർസ വ്യക്തമാക്കിയത്.
read also: ഭാര്യയെ വെട്ടിക്കൊന്നശേഷം ബിജെപി നേതാവ് തൂങ്ങിമരിച്ചു: സംഭവം കായംകുളത്ത്
മുസ്ലീം മത നിയമപ്രകാരം ഒരു സ്ത്രീക്ക് തന്‍റെ ഭർത്താവില്‍ നിന്ന് വിവാഹമോചനം നേടാൻ സാധിക്കുന്ന ഒരു രീതിയാണ് ഖുല്‍അ്. പുരുഷന്മാര്‍ വിവാഹബന്ധം വേർപ്പെടുത്തുന്നതിന് ത്വലാഖ് (മൊഴി) ചൊല്ലുമ്പോള്‍ ഖുല്‍അ് പ്രകാരം ജുഡീഷ്യറിക്ക് പുറത്തുവച്ച് സ്ത്രീക്കും വിവാഹമോചനം നേടാം. വരൻ നല്‍കിയ മഹര്‍ (വിവാഹമൂല്യമായി നല്‍കുന്ന സ്വര്‍ണം) തിരികെ നല്‍കിയാണ് ഖുല്‍അ് അനുവദിക്കുന്നത്. ദാമ്പത്യ ബന്ധം ഒരുവിധത്തിലും തുടർന്നുകൊണ്ടുപോകാൻ അസാധ്യമാവുന്ന സാഹചര്യത്തിലാണ് ഖുല്‍അ് വഴി വിവാഹമോചനം നേടുന്നത്. എന്നാൽ ഇത് പലരും അംഗീകരിക്കാറില്ല.
Post Your Comments