Latest NewsNewsInternational

സാനിയയ്ക്കും മുന്നേ ഷൊയ്ബ് വിവാഹം കഴിച്ചത് ഇന്ത്യാക്കാരിയായ ആയിഷ സിദ്ദിഖിയെ?ഇപ്പോൾ നടിക്ക് വേണ്ടി സാനിയയെ ഒഴിവാക്കുന്നു

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹ മോചനം നേടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വീണ്ടും ചർച്ചയാകുന്ന പേരാണ് ആയിഷ സിദ്ദിഖി. ഹൈദരാബാദ് കാരിയായ ആയിഷ, താൻ ഷൊയ്ബിന്റെ ഭാര്യയാണെന്ന് പറഞ്ഞായിരുന്നു വർഷങ്ങൾക്ക് മുൻപ് രംഗത്തെത്തിയത്. സാനിയയെ വിവാഹം കഴിക്കുന്നതിന് മുൻപായി പാകിസ്ഥാൻ ക്രിക്കറ്റ് താരം തന്നെ വിവാഹം ചെയ്തിരുന്നു എന്നായിരുന്നു ആയിഷയുടെ വാദം.

അദ്ധ്യാപികയായ ഇവരെ ഒഴിവാക്കിയായിരുന്നു സാനിയയുമായി ഷൊയ്ബ് അടുത്തത്. 2002ലാണ് ഷോയിബ് തന്നെ വിവാഹം ചെയ്തതെന്നാണ് ആയിഷ പറഞ്ഞത്യ ഇതിന് തെളിവായി വിവാഹത്തിന്റെ വീഡിയോ ക്ലിപ്പുകൾ പുറത്തുവിടുമെന്നും, തന്നെ വഞ്ചിച്ചതിന് ഷോയിബിനെതിരെ ആയിഷ പൊലീസിൽ പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

താരദമ്പതികളായ സാനിയയും – ഷോയിബും പരസ്പരം വിവാഹമോചനത്തിന്റെ വക്കിലാണെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഇരുവരും ബന്ധം വേര്‍പ്പെടുത്തിയെന്ന് വെളിപ്പെടുത്തി ഒരാള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഷൊയ്ബ് മാലിക്കുമായി അടുത്ത ബന്ധമുള്ളയാളാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണം പാക് നടിയായ ആയിഷ ഒമര്‍ ആണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മോഡലും പാകിസ്താനി നടിയുമായ ആയിഷ ഒമറാണ് സാനിയ-ഷുഹൈബ് വിഷയത്തിനിടെ ചര്‍ച്ചയാകുന്ന പുതിയ വ്യക്തിത്വം.

സാനിയ മിര്‍സയെ ഷൊയ്ബ് വഞ്ചിച്ചുവെന്നും ഇതിന് കാരണം ആയിഷ ഒമര്‍ ആണെന്നുമാണ് പാകിസ്താനി മാദ്ധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗായികയായും അവതാരകയായും പാകിസ്താനില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളയാളാണ് ആയിഷ ഒമര്‍. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന് ആയിഷയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോഷൂട്ട് 2021ല്‍ നടന്നിരുന്നു. ഒരു മാഗസീന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട് നടന്നത്. ഇതിന് ശേഷം ആയിഷയുമായുള്ള ഷൊയ്ബിന്റെ സൗഹൃദം വളര്‍ന്നുവെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button