Latest NewsCricketNewsSports

നിങ്ങളുടെ ചാറ്റിങ് കാണുന്നുണ്ട്, നിങ്ങളെന്താണ് സംസാരിക്കുന്നതെന്ന് നോക്കുകയാണ് ; മാലിക്കിന്റെയും മഹിറ ഖാന്റെയും ലൈവ് സംഭാഷണത്തിനിടെ മറുപടിയുമായി താരം

ലണ്ടന്‍: ഇന്ത്യന്‍ ടെന്നിസ് താരവും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിര്‍സയുടെ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കോവിഡ് വ്യാപനം മൂലം ക്രിക്കറ്റ് പ്രതിസന്ധി ഇപ്പോളും തുടരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലാണ് താരങ്ങള്‍ സമയം ചെലവഴിക്കുന്നത്. ഇതിനിടയിലാണ് മാലിക്കും പാക്കിസ്ഥാന്‍ നടി മഹിറ ഖാനും ലൈവ് സംഭാഷണത്തില്‍ എത്തിയത്. ഇതിനാണ് സാനിയ ഏറെ രസകരമായ മറുപടി നല്‍കിയിരിക്കുന്നത്.

ഇരുവരും തമ്മിലുള്ള സംഭാഷണം ഏറെ രസകരമായിരുന്നു. പ്രായമായതിനാല്‍ ഇന്‍സ്റ്റ്ഗ്രാം കണക്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നാണ് മഹിറ മാലിക്കിനോട് പറയുന്നത്. എന്നാല്‍ മഹിറയ്ക്ക് പ്രായമായില്ലെന്നും എനിക്കാണ് പ്രായമായതെന്നുമായിരുന്നു മാലിക്ക് ഇതിന് മറുപടി നല്‍കിയത്. പിന്നീടാണ് രസകരമായ സംഭവം ഉണ്ടായത്. ഇരുവരും ചാറ്റ് ചെയ്യുന്നതിനിടെ സാനിയ മിര്‍സ മാലിക്കിന്റെ പിന്നില്‍ വന്നു.

ഉടനെ മഹിറ ഷൊയ്ബിനോട് ചോദിച്ചു, ഇന്‍സ്റ്റയില്‍ ലൈവ് വന്നതിനാല്‍ സഹോദരന്റെ ഭാര്യ നമ്മളെ നിരീക്ഷിക്കുന്നുണ്ടോ..? എന്ന്. ഉടനെ ഷൊയ്ബ് മാലിക്ക് മറുപടി നല്‍കി ”അതേ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ അത് സഹോദരഭാര്യ അല്ല എന്റെ ഭാര്യയാണ്.” എന്ന്. ഇത് കേട്ടതും മഹിറയ്ക്ക് ചിരി അടക്കാനായില്ല. ഉടനെ അതിന് മറുപടിയുമായി മഹിറ വീണ്ടും എത്തി. ഞാന്‍ നിങ്ങളുടെ സഹോദരഭാര്യ എന്നല്ല ഉദ്ദേശിച്ചതെന്നും പാകിസ്ഥാന്റെ മൊത്തം സഹോദരിയാണെന്ന അര്‍ത്ഥത്തിലാണ് പറഞ്ഞത് എന്നായിരുന്നു താരത്തിന്റെ മറുപടി.

എന്നാല്‍ ഉടനെ അതിനുള്ള മറുപടിയും എത്തി. പക്ഷെ മറുപടി നല്‍കിയത് ഷൊയ്ബ് അല്ല മറുപടി നല്‍കിയത് സാനിയയായിരുന്നു. നിങ്ങളുടെ ചാറ്റിങ് കാണുന്നുണ്ട് നിങ്ങളെന്താണ് സംസാരിക്കുന്നതെന്ന് നോക്കുകയാണെന്നായിരുന്നു സാനിയ മറുപടി നല്‍കിയത്. നിമിഷങ്ങള്‍ക്കകം ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button