മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങിയപ്പോള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ ടി20 മത്സരം കളിച്ച താരമെന്ന പദവി ഇന്ത്യന്‍ നായകൻ രോഹിത് ശർമ്മയ്ക്ക് സ്വന്തം. പാക് താരം ഷൊയബ് മാലിക്കിനെയാണ് രോഹിത് ശര്‍മ്മ മറികടന്നിരിക്കുന്നത്. ഈ മത്സരത്തോടെ, ടി20യില്‍ രോഹിത്തിന്റെ പേരില്‍ 125 മത്സരങ്ങളായി.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ 100 ടി20 മത്സരം കളിച്ചിട്ടുള്ള ഏക താരവും രോഹിതാണ്. മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി 98 ടി20 മത്സരമാണ് ഇന്ത്യയ്‌ക്കായി കളിച്ചിട്ടുള്ളത്. അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി. ശ്രേയസിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് ലങ്കയെ പരാജയപ്പെടുത്തിയത്.
Read Also:- ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി: റെക്കോര്‍ഡ് നേട്ടവുമായി ശ്രേയസ് അയ്യർ
ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍, ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മലയാളി താരം സഞ്ജു സാംസണ്‍ 18 റണ്‍സെടുത്ത് പുറത്തായി.
Post Your Comments