Latest NewsIndia

രാജീവ് ഗാന്ധി വധം: രാഹുലിന് നന്ദിയറിയിച്ച് നളിനി

തങ്ങള്‍ എത്രയും പെട്ടെന്ന് പുറത്തു വരുമെന്ന് മകളെ അറിയിക്കാന്‍ താത്പര്യമുണ്ടെന്ന് നളിനി

ചെന്നൈ: രാജീവ് ഗാന്ധിയെ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ രാഹുല്‍ ഗാന്ധിയോട് നന്ദി പറഞ്ഞു. പിതാവിന്റെ ഘാതകരോട് ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാതിരുന്നതിനുമാണ് നളിനി നന്ദി അറിയിച്ചത്. സിഎന്‍എന്‍ ന്യൂസ് 18 നളിനിയുമായി കത്തിലൂടെ നടത്തിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

കേസില്‍ ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് നളിനിയുടെ പ്രതികരണം. നളിനിയുടെ ഭര്‍ത്താവായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, രവി ചന്ദ്രന്‍, റോബര്‍ട്ട്, പയസ്, ജയകുമാര്‍ എന്നിവരാണ് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിച്ചു വരുന്നത്.

തങ്ങള്‍ എത്രയും പെട്ടെന്ന് പുറത്തു വരുമെന്ന് മകളെ അറിയിക്കാന്‍ താത്പര്യമുണ്ടെന്ന് നളിനി കത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മഹാമനസ്‌കതയോടെ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും, നിരവധി വേദനാജനകമായ സംഭവങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും നളിനി പറഞ്ഞു. എല്ലാം മറന്ന് ഇനിയുള്ള കാലം മകള്‍ക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും അവര്‍ കത്തില്‍ കുറിച്ചിട്ടുണ്ടായിരുന്നു. വെല്ലൂരില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക ജയിലിലാണ് ഇപ്പോള്‍ നളിനിയുള്ളത്.

പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് ജയലളിത സര്‍ക്കാര്‍ 2016ല്‍ ഭരണഘടനയുടെ 161-ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ച് എല്ലാ പ്രതികളേയും വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ALSO READ:രാജീവ് ഗാന്ധി വധക്കേസ്: വർഷങ്ങൾക്ക് ശേഷം നിർണായക വിധി പുറത്ത്

ഇത് ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര സരര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച ഒരു കേസില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഇക്കാര്യത്തിലാണ് തീരുമാനം ഗവര്‍ണര്‍ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button