ഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ 28 വര്‍ഷങ്ങൾക്ക് ശേഷം നിർണായക വിധി പുറത്ത്. കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കാമെന്ന് സുപ്രീംകോടതി വിധിച്ചു. വിധിയിൽ സന്തോഷമെന്ന് മുഖ്യപ്രതിയായ പേരറിവാളന്‍റെ അമ്മ അര്‍പുതമ്മാള്‍ അറിയിച്ചു.
പിന്തുണ നല്‍കിയ മലയാളികളോട് നന്ദിയെന്നും അര്‍പുതമ്മാള്‍ വ്യക്തമാക്കി. കേസിൽ തമിഴ്നാട് സര്‍ക്കാരിന് പ്രതികളെ വെറുതെ വിടാന്‍ അധികാരമുണ്ടെന്നും പ്രതികളുടെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
Read also:സ്വവര്‍ഗ ലൈംഗികത; കോടതി വിധിയെക്കുറിച്ച് ശശികല ടീച്ചറുടെ പ്രതികരണം
രാജീവ് ഗാന്ധി വധക്കേസില്‍ പിടിയിലായ ഏഴ് പേരും ഇപ്പോള്‍ തമിഴ്‌നാട് ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. 1991 ലാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് നടന്ന മനുഷ്യബോംബാക്രമണത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുകയായിരുന്നു.
സംഭവത്തിൽ പ്രതികളായവരെ പിടികൂടുകയും കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുകയും ചെയ്തു. രാജീവ് ഗാന്ധിയെ വധത്തിനു പിന്നിലുള്ള സംഘത്തിന് ബോംബ് നിര്‍മ്മാണത്തിനാവശ്യമായ ബാറ്ററികള്‍ എത്തിച്ചുകൊടുത്തുവെന്നതാണ് പേരറളിവാളന്‍ കേസിലുള്‍പ്പെടാനുള്ള പ്രധാന കാരണം.
Post Your Comments