Latest NewsIndia

മകളെ കാണാതിരിക്കാൻ വേണ്ടി ഭര്‍ത്താവിനെ ആലിംഗനം ചെയ്‌ത്‌ ഓഫീസിലേക്ക് യാത്രയാക്കി; കാമുകനൊപ്പം ജീവിക്കാൻ വേണ്ടി മക്കളെ കൊന്ന അഭിരാമിയുടെ ക്രൂരതകൾ പുറത്ത്

കുണ്ട്രത്തൂർ: കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ക്രൂരതയുടെ കൂടുതൽ പുറത്ത്. യുവതിയുടെ ഭര്‍ത്താവ് വിജയ് കുമാര്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭര്‍ത്താവിന്റെ ജന്മദിവസം തന്നെയാണ് അഭിരാമി ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താനായി തിരഞ്ഞെടുത്തത്. രാത്രിയിലെ ജന്മദിനാഘോഷങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കിയ പാലില്‍ ഉറക്കഗുളിക പൊടിച്ച് കലര്‍ത്തിയിരുന്നു. എന്നാൽ നാല് വയസുകാരിയായ മകൾക്ക് മാത്രമാണ് വിഷബാധയേറ്റത്. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഭര്‍ത്താവ് മകളെ കാണാതിരിക്കാൻ വേണ്ടി മകള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ‌ഭര്‍ത്താവിനെ ആലിംഗനം ചെയ്‌താണ്‌ യുവതി യാത്രയാക്കിയത്.

Read also: സ്വന്തം മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ അഭിരാമിയുടെ ഡബ്സ്മാഷ് വീഡിയോ പ്രചരിക്കുന്നു

തുടർന്ന് വെള്ളിയാഴ്ച രാത്രി മകന് വീണ്ടും ഉയർന്ന അളവിൽ മയക്കുഗുളിക പാലില്‍ കലര്‍ത്തിനല്‍കി. ഭർത്താവിനെയും കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ ജോലിത്തിരക്കുകാരണം ഭർത്താവ് തിരിച്ചെത്താന്‍ വൈകുമെന്നറിഞ്ഞതോടെയാണ് കാമുകന്‍ സുന്ദരത്തിന്റെ സഹായത്തോടെ അഭിരാമി നാഗര്‍ കോവിലേക്ക് ബസ് കയറിയത്. കാമുകനുമായുള്ള വീഡിയോ കോളിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ അവരെ അഭിരാമി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികൾ മൊഴി നൽകിയിട്ടുണ്ട്. അഭിരാമിയുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടപ്പോള്‍ അയല്‍വാസികള്‍ ഒരിക്കല്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button