Latest NewsInternational

എയര്‍പോര്‍ട്ട് ജീവനക്കാരന്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചു

ഫിലിപ്പൈന്‍സ് : എയര്‍പോര്‍ട്ട് സ്റ്റാഫ് യാത്രക്കാരന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചു. നിനോയ് അക്വിനോ എയര്‍പോര്‍ട്ടിലാണ് സംഭവം. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്നില്‍ യാത്രക്കാരുടെ ലഗേജുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടയിലായിരുന്നു മോഷണം. തായ്‌വാന്‍ സ്വദേശിയുടെ ബാഗില്‍ നിന്നാണ് 2600 ഡോളര്‍ മോഷണം പോയത്.

Read Also : വിമാനത്താവളത്തിലെ മോഷണം; മോഷ്ടാക്കളെ വിമാനത്തിൽ ക്യാമറ സ്ഥാപിച്ച് കുടുക്കി

മോഷണം ശ്രദ്ധയില്‍പ്പെട്ട എയര്‍പോര്‍ട്ടിലെ മറ്റൊരു ജീവനക്കാരന്‍ മോഷണ വിവരം എയര്‍പോര്‍ട്ട് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. തുടര്‍ന്ന് സിസി ടിവി ദൃശ്യം പരിശോധിച്ച് സംഭവത്തില്‍ വ്യക്തത വരുത്തി. ഇക്കഴിഞ്ഞ ആഗസ്റ്റ് 30 നായിരുന്നു മോഷണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button