
മെഡിക്കല്‍കോളജ്: ശ്രീകണേ്ഠശ്വരം ഭാഗത്തെ സ്കൂട്ടര്‍ മോഷണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. ഉള്ളൂര്‍ കിഴക്കേകാരം വിളാകം വീട്ടില്‍ ഗിരിലാലിനെ(34)യാണ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ പൊലീസ് ആണ് പിടികൂടിയത്.
ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീകണേ്ഠശ്വരം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ശ്രീനിവാസന്റെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments