ThiruvananthapuramNattuvarthaLatest NewsKeralaNews

ബി​എ​സ്എ​ൻ​എ​ൽ കേ​ബി​ൾ മോഷ്ടിച്ചു: പ്ര​തി​ക​ൾ അറസ്റ്റിൽ

കൊ​ല്ലം ജി​ല്ല​യി​ൽ ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ മ​നു, സു​ജി​ത്ത്, ക​ണ്ണ​ൻ, സ​ന​ൽ, ഉ​ല്ലാ​സ്, നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി അ​രു​ൺ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ചി​റ​യി​ൻ​കീ​ഴ്: ബി​എ​സ്എ​ൻ​എ​ൽ കേ​ബി​ൾ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​കൾ പൊലീസ് പിടിയിൽ. കൊ​ല്ലം ജി​ല്ല​യി​ൽ ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ മ​നു, സു​ജി​ത്ത്, ക​ണ്ണ​ൻ, സ​ന​ൽ, ഉ​ല്ലാ​സ്, നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി അ​രു​ൺ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചി​റ​യ​ൻ​ക്കീ​ഴ് പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : തൃഷയെ റേപ്പ് ചെയ്യാൻ പറ്റിയില്ലെന്ന് മൻസൂർ അലി ഖാൻ; തൃഷയ്ക്ക് പിന്നാലെ രൂക്ഷ പ്രതികരണവുമായി ലോകേഷ് കനകരാജും മാളവികയും

ആ​റി​നു വെ​ളു​പ്പി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചി​റ​യി​ൻ​കീ​ഴ് റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം പ​ണി​ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും കേ​ബി​ൾ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

Read Also : നവകേരള സദസ് ആരെ കബളിപ്പിക്കാനാണെന്ന് സമസ്ത, സദസിന്റെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പ്

പ്ര​തി​ക​ളാ​യ ചി​റ​യി​ൻ​കീ​ഴ് ഇ​ൻ​സ്പെ​ക്ട​ർ ​ ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നൂപ്, സു​നി​ൽ, അ​സി.​സ​ബ്ഇ​ൻ​സ്പെ​ക്ട​ർ സി​ന്ധു, സി​പി​ഒ​മാ​രാ​യ സി.​എ​സ്.​വി​ഷ്ണു, അ​ബ്ദു​ൾ​വ​ഹീ​ദ്, വി.​എ​സ്.​വി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button