ErnakulamKeralaNattuvarthaLatest NewsNews

ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്തു: മലയാളി വ്യവസായി ഇഡിയുടെ പിടിയില്‍

കൊച്ചി: ദുബായിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്ത് കേരളത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപിച്ചെന്ന കേസില്‍ മലയാളി വ്യവസായി അറസ്റ്റിൽ. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഹ്മാനാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ പിടിയിലായത്.

കഴിഞ്ഞദിവസം രാത്രിയാണ് തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട അബ്ദുള്‍ റഹ്മാന്‍ കൊച്ചിയിലെ ഹോട്ടലില്‍ എത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് ലഭ്യമായ വിവരം.

കൊച്ചിയിലെ ഇഡി ഓഫീസിൽ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ ഉടമസ്ഥതയിലുള്ള 25 സ്ഥലങ്ങളിലും ഇഡിയുടെ റെയ്ഡ് നടക്കുന്നുണ്ട്. 2017-18 കാലയളവില്‍ ദുബായിലെ വിവിധ ബാങ്കുകളെ കബളിപ്പിച്ച് അബ്ദുള്‍ റഹ്മാന്‍ 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണു കേസ്.

രാജ്യത്ത് ജില്ലാതല ആശുപത്രിയിലെ ആദ്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർണ വിജയം

ഈ പണം കേരളത്തിൽ എത്തിച്ച് ഇവിടെ വിവിധ മേഖലകളിൽ നിക്ഷേപിക്കുകയായിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കോഴിക്കോടും മലപ്പുറത്തും കാസര്‍ഗോഡും ഇയാളുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ ഇഡിയുടെ പരിശോധന നടന്നുവരികയാണ്.

ദുബായ് ഭരണകൂടത്തിന്റെ കൂടി ആവശ്യപ്രകാരം വിഷയത്തില്‍ ഇടപെട്ട കേന്ദ്രസർക്കാർ അന്വേഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു എന്നാണ് സൂചന. പണം നിക്ഷേപിച്ച വിവിധ മേഖലകളെ സംബന്ധിച്ച് ഇടിക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടർന്നു വരികയാണ്. പ്രധാനമായും റിയൽ എസ്റ്റേറ്റ് സിനിമ തുടങ്ങിയ മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നതെന്നാണ് വെളിപ്പെടുത്തൽ. ഇദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലഭ്യമാകുമെന്നും ഇഡി കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button