UAELatest NewsGulf

സാഹസികമായി അപകടം ഒഴിവാക്കി; അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി അബുദാബി പോലീസ്

ഉടൻ കാറോടിച്ചിരുന്ന അബുദാബി സ്വദേശി പോലീസിന്‍റെ സഹായം തേടി

അബുദാബി: സാഹസികമായി അപകടം ഒഴിവാക്കിയ അബുദാബി പോലീസിന് അഭിനന്ദന പ്രവാഹം. അബുദാബിയിലെ അൽ ഐൻ റോഡില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ വൈറലാകുകയാണ്. വാഹനത്തിന്‍റെ വേഗത ഒരേതരത്തിൽ നിലനിർത്താൻ സഹായിക്കുന്ന ക്രൂയിസ് കൺട്രോൾ സംവിധാനമുള്ള കാറിന്റെ ക്രൂയിസ് സംവിധാനം തകരാറിലാകുകയായിരുന്നു.

Read also:18 വര്‍ഷത്തോളം പോലീസിനെ പറ്റിച്ചയാൾ പിടിയിൽ

ഉടൻ കാറോടിച്ചിരുന്ന അബുദാബി സ്വദേശി പോലീസിന്‍റെ സഹായം തേടി. 15 വാഹനങ്ങൾ അണിനിരന്ന് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ആർക്കും പരിക്കില്ലാതെ കാറിനെ അബുദാബി പോലീസ് നിയന്ത്രണവിധേയമാക്കി. സംഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അബുദാബി പോലീസ് പങ്കുവച്ചത്.

https://www.instagram.com/p/BnQh4iGh3w-/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button