Latest NewsInternational

18 വര്‍ഷത്തോളം പോലീസിനെ പറ്റിച്ചയാൾ പിടിയിൽ

മദ്യപിച്ചതിന് ശേഷം പോലീസിന്റെ എമർജൻസി നമ്പറായ 999 ൽ വിളിക്കുകയാണ്

കോലാലംപൂർ : 18 വര്‍ഷത്തോളം വ്യാജ സന്ദേശം വഴി പോലീസിനെ പറ്റിച്ച ഇന്ത്യക്കാരൻ പിടിയിൽ. ഗുര്‍ചരണ്‍ സിങ്(61)എന്നയാളെയാണ് മൂന്ന് വർഷം മുമ്പ് മലേഷ്യൻ കോടതി ശിക്ഷിച്ചത്. മൂന്ന് വര്‍ഷവും 9 മാസവുമായിരുന്നു ശിക്ഷയുടെ കാലാവധി. സിങ്കപ്പൂരിൽ ശുചീകരണ തൊഴിലാളിയാണ് പ്രതി.

മദ്യപിച്ചതിന് ശേഷം പോലീസിന്റെ എമർജൻസി നമ്പറായ 999 ൽ വിളിക്കുകയാണ് ഇയാളുടെ സ്ഥിരം പണി. ഓരോ ഫോൺ കോളിനും ഏകദേശം 15 മിനിട്ട് വരെ ദൈർഘ്യമുണ്ടായിരിക്കും. കഴിഞ്ഞ ജൂണിലാണ് ഇയാളെ പോലീസ് പിടികൂടുന്നത്. പോലീസിനെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണവും ഇമിഗ്രേഷന്‍ ഹൗസില്‍ താന്‍ ഡൈനാമിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നുമാണ് അവസാന വിളിയിൽ പ്രതി വ്യക്തമാക്കിയത്.

Read also:ട്രക്ക് കടന്നു പോകുന്നതിനിടെ പാലം തകര്‍ന്ന് വീണു

തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്യുമ്പോൾ പ്രതി മദ്യപിച്ചു ബോധമില്ലാത്ത അവസ്ഥയിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button