Latest NewsIndia

വി​ര​മി​ച്ച പോ​ലീ​സു​കാ​ര​നെ ന​ടു​റോ​ഡി​ല്‍ ത​ല്ലി​ക്കൊ​ന്നു; സംഭവം ഇങ്ങനെ

സംഭവം കണ്ടുനിന്നവർ ആരുംതന്നെ അക്രമികളെ തടയാൻ ശ്രമിച്ചതുമില്ല

ലക്‌നൗ: വി​ര​മി​ച്ച പോ​ലീ​സു​കാ​ര​നെ ന​ടു​റോ​ഡി​ല്‍ ആളുകൾ നോക്കിനിൽക്കെ തല്ലിക്കൊന്നു. അ​ല​ഹാ​ബാ​ദി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെയായിരുന്നു സംഭവം. എ​ഴു​പ​തു​കാ​ര​ന്‍ അ​ബ്ദു​ള്‍ സ​മ​ദാ​ണ് യുവാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അക്രമികൾ വ​ടി​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ അ​ബ്ദു​ള്‍ സ​മ​ദിനെ ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു. എന്നാൽ സംഭവം കണ്ടുനിന്നവർ ആരുംതന്നെ അക്രമികളെ തടയാൻ ശ്രമിച്ചതുമില്ല. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ സി​സി​ടി​വി​ല്‍ പ​തി​ഞ്ഞു. സൈ​ക്കി​ളി​ല്‍ പോ​കു​ക​യാ​യി​രു​ന്ന റി​ട്ട​യേ​ഡ് എ​സ്‌ഐ ആ​യ അ​ബ്ദു​ള്‍ സ​മ​ദി​നെ ചു​വ​ന്ന ഷ​ര്‍​ട്ടി​ലെ​ത്തി​യ ആ​ളാ​ണ് മ​ര്‍​ദി​ച്ചു തു​ട​ങ്ങു​ന്ന​ത്. സ​മ​ദി​നെ സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു നി​ല​ത്തു​വീ​ഴ്ത്തി.

ALSO READ: മാവോയിസ്റ്റ് പ്രവർത്തകനെ നാട്ടുകാർ തല്ലിക്കൊന്നു

സമീപത്തെ ടെ​റ​സി​ല്‍​നി​ന്ന് അ​ക്ര​മം വീ​ക്ഷി​ക്കു​ന്ന​തും മ​റ്റു നി​ര​വ​ധി പേ​ര്‍ സൈ​ക്കി​ളി​ലും ബൈ​ക്കി​ലു​മാ​യും വ​ഴി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. മ​ര്‍​ദ​ന​മേ​റ്റു ചോ​ര​വാ​ര്‍​ന്ന സ​മ​ദി​നെ വ​ഴി​യി​ലു​പേ​ക്ഷി​ച്ച്‌ അ​ക്ര​മി​സം​ഘം ക​ട​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​മ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മരണപ്പെടുകയായിരുന്നു. ജു​നൈ​ദ് എ​ന്ന​യാ​ളാ​ണ് അ​ക്ര​മി സം​ഘ​ത്തി​ന്‍റെ ത​ല​വ​നെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. . ഇ​യാ​ളു​ടെ പേ​രി​ല്‍ പ​ത്തു ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റിർ ചെയ്‌തിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button