Latest NewsNewsIndia

ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനത്തിനൊരുങ്ങി ഉത്തര്‍പ്രദേശ്: പങ്കെടുക്കുന്നത് 40 കോടിയിലേറെ ജനങ്ങള്‍

ലക്‌നൗ: ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമത്തിന് ഒരുങ്ങി ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജ്. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയ്ക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ പൗഷ് പൂര്‍ണിമ മുതല്‍ ഫെബ്രുവരി 26ന് മഹാ ശിവരാത്രി വരെ 45 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ചടങ്ങുകള്‍. 40 കോടി തീര്‍ത്ഥാടകരെത്തുമെന്ന് പ്രതീക്ഷ.

Read Also: പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരെയല്ല താൻ 

തിങ്കളാഴ്ച മുതല്‍ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സം?ഗമത്തിലെ സ്‌നാനം തുടങ്ങും. 14 ന് മകര സംക്രാന്തി ദിനത്തിലും 29 ന് മൗനി അമാവാസ്യ ദിനത്തിലും ഫെബ്രുവരി മൂന്നിന് വസന്ത പഞ്ചമി ദിനത്തിലും ഫെബ്രുവരി 12ന് മാഘി പൂര്‍ണിമ ദിനത്തിലും ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്‌നാനങ്ങള്‍ നടക്കുക. കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ കുളിച്ചാല്‍ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം.

പ്രയാഗ് രാജില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ സ്‌നാന ഘാട്ടുകള്‍ തയാറാക്കി. വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്‌പെഷ്യല്‍ സര്‍വീസുകളുള്‍പ്പടെ 13000 ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കുമെന്ന് റെയില്‍വേയും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ് രാജില്‍ പ്രത്യേക ലക്ഷ്വറി ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. 14,000 മുതല്‍ 45,000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകള്‍. ഐടിഡിസിയെ പോലെ സ്വകാര്യ സ്ഥാപനങ്ങളും വന്‍ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുംഭമേളയിലൂടെ രണ്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളര്‍ച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സര്‍ക്കാരിന്റെ പ്രതീക്ഷ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button