ആലുവ: ദുരിതാശ്വാസ ക്യാമ്പിൽവെച്ച് 10വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വോളണ്ടിയര്‍ അറസ്റ്റില്‍.
ആലുവ മംഗലപ്പുഴ സെമിനാരിയിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു സംഭവം. കാസര്‍കോട് ബാഡൂര്‍ അംഗടിമുഗറിലെ അഹമ്മദ് മുന്‍സിര്‍ (20) ആണ് അറസ്റ്റിലായത്. ദുരിതാശ്വാസ ക്യാംപില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞു വന്ന പെണ്‍കുട്ടിയാണ് പീഡന ശ്രമത്തിനിരയായത്. ആലുവ പറവൂര്‍ കവലയിലെ ബേക്കറിയില്‍ ജീവനക്കാരനായ മുന്‍സിര്‍ ക്യാംപില്‍ വോളണ്ടിയറായി പ്രവര്‍ത്തിക്കുകയായിരുന്നു.
ALSO READ: വധുവരന്മാർ ഗ്രഹപ്രവേശനം നടത്തിയത് ദുരിതാശ്വാസ ക്യാമ്പിൽ
കുട്ടിയുമായി പരിചയം നടിച്ച് അടുത്ത് കൂടിയ മുന്‍സിര്‍ ക്യാമ്പ് അവസാനിച്ച ദിവസം ആളൊഴിഞ്ഞ ഭാഗത്തേക്ക് പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആലുവ പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതി നാട്ടിലേക്ക് കടന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പ്രതി തിരികെ ബേക്കറിയില്‍ ജോലിക്കെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പറവൂര്‍ കവലയില്‍ തന്നെ ബേക്കറി ഉടമ ജീവനക്കാര്‍ക്കായി വാടകക്കെടുത്തിട്ടുള്ള കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നത്.
Post Your Comments