KeralaLatest NewsIndia

5 ദിവസം മുൻപ് വീട് വിട്ടിറങ്ങിയ 14 കാരിയെ ട്രെയിനിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, റെയിൽവേ സ്റ്റേഷനിൽ പ്രതി അറസ്റ്റിൽ

തലശ്ശേരി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷികാരിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച യുവാവ് തലശ്ശേരിയിൽ പിടിയിൽ. കർണാടക സ്വദേശി അമൽ ബാബുവാണ് പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത്.

തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിക്കൊപ്പം കണ്ട ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. തമിഴ്നാട് പളളിവാസൽ സ്വദേശിയാണ് പെൺകുട്ടി. നാടുവിട്ട പെൺകുട്ടി അഞ്ച് ദിവസമായി പലയിടങ്ങളിൽ ട്രെയിനിൽ അലയുകയായിരുന്നു.

ചെന്നൈയിൽ വച്ച് അമൽ ബാബുവിന്‍റെ വലയിലായി. പിന്നീട് ട്രെയിൻ യാത്രയിൽ പെൺകുട്ടിയെയും കൂട്ടിയ ഇയാൾ യാത്രക്കിടയിൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button