കോട്ടയം: മാങ്ങാനത്ത് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 9 പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മഹിളാ സമഖ്യ സൊസൈറ്റിക്കെതിരെ നടപടി സ്വീകരിക്കാൻ ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട്. സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്നും സ്ഥാപനം അടച്ചുപൂട്ടണമെന്നും വനിത ശിശു വികസനവകുപ്പ് ഡയറക്ടര്‍ക്ക് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് നല്‍കി.
സംസ്ഥാന വനിത ശിശു വകുപ്പിന്റെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമിന്റെനടത്തിപ്പ് മഹിളാ സമഖ്യ സൊസൈറ്റിക്കാണ്. തിങ്കളാഴ്ച്ചയാണ് ഒമ്പത് പെണ്‍കുട്ടികള്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കടന്നത്. കുട്ടികള്‍ രാത്രിയോടെ പുറത്തുകടന്നെങ്കിലും പുലര്‍ച്ചെ അഞ്ചര മണിയോടെ മാത്രമാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ വിവരം അറിഞ്ഞത്. പിന്നീട്, പുറത്തുപോയ ഒരു കുട്ടിയുടെ ബന്ധുവീട്ടില്‍ നിന്നാണ് ഒമ്പത് പേരെയും കണ്ടെത്തിയത്.
ഷെല്‍ട്ടര്‍ ഹോമിലെ ജീവിതം ദുസ്സഹമായതിനെ തുടർന്നാണ് രക്ഷപെടാൻ ശ്രമിച്ചതെന്ന് പറഞ്ഞു. വീട്ടുകാരെ കാണാന്‍ ഷെല്‍ട്ടര്‍ ഹോം ജീവനക്കാര്‍ അനുവദിക്കുന്നില്ലെന്നും കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികള്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതോടെ മനം മടുത്ത് സ്ഥലം വിടുകയായിരുന്നു എന്നും കുട്ടികള്‍ പോലീസിന് നല്‍കിയ മൊഴിയിൽ പറയുന്നു.
Post Your Comments