പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചവറുകൂനയിൽ തള്ളി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ജോലിക്കു പോയ സഹോദരനു ഭക്ഷണമെത്തിച്ചു മടങ്ങിവരവേ മൂന്നു യുവാക്കൾ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു തുടർന്ന് വിജനമായ സ്ഥലത്തുവച്ചു പീഡിപ്പിച്ചു.
അവശയായി, രക്തത്തിൽ കുളിച്ചനിലയിലാണു ചവറുകൂനയിൽ കുട്ടിയെ കണ്ടെത്തിയതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. കുട്ടിക്കു ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ടെന്നും മൂന്നു യുവാക്കൾക്കെതിരെ കേസെടുത്തെന്നും അവർക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Post Your Comments