Latest NewsKeralaNews

ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണ്മാനില്ല, അന്വേഷണം ഊർജ്ജിതം

അടിമാലിയിലെ ഷെൽട്ടർ ഹോമിലാണ് സംഭവം

തൊടുപുഴ: ഷെൽട്ടർ ഹോമിൽ താമസിച്ചിരുന്ന 15 വയസുകാരിയെ കാണാതായി. അടിമാലിയിലെ ഷെൽട്ടർ ഹോമിലാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ബസിൽ തിരികെ പോകുന്നതിനിടെ പൈനാവിനും തൊടുപുഴയ്ക്കും ഇടയിൽ വച്ചാണ് പെൺകുട്ടിയെ കാണാതായിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ശേഷം അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പ്രത്യേക ഷെൽട്ടർ ഹോമിലായിരുന്നു താമസിപ്പിച്ചിരുന്നത്.

കൗൺസിലിങ്ങിന് വിധേയമാക്കേണ്ട സാഹചര്യമായിരുന്നു പെൺകുട്ടിക്ക്. ഇതിനിടെ പരീക്ഷ എഴുതാൻ വേണ്ടിയാണ് പെൺകുട്ടിയെ പൈനാവിലേക്ക് കൊണ്ടുപോയത്. പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതായത്. ബന്ധുവീടുകൾ, പെൺകുട്ടിയുമായി സൗഹൃദമുള്ള ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി വരികയാണ്.

Also Read: മെയ് മാസം മുതൽ പുതു രീതി! പഴയ മാതൃകയിൽ ലൈസൻസ് എടുക്കാൻ നെട്ടോട്ടമോടി ആളുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button