Latest NewsKerala

വധുവരന്മാർ ഗ്രഹപ്രവേശനം നടത്തിയത് ദുരിതാശ്വാസ ക്യാമ്പിൽ

വരനും കുടുംബവും പത്തു ദിവസമായി ക്യാമ്പിലാണ് താമസം

ചമ്പക്കുളം: പുതുജീവിതത്തിലേക്ക് കടക്കുന്ന വധുവരന്മാർ ഗ്രഹപ്രവേശനം നടത്തിയത് ദുരിതാശ്വാസ ക്യാമ്പിൽ.
വരന്റെ വീട്ടിൽ വെള്ളം കയറിയതോടെയാണ് ഗ്രഹപ്രവേശനം ദുരിതാശ്വാസ ക്യാമ്പിൽ നടത്തിയത്. ചമ്പക്കുളം നടുഭാഗം കോത്ത് പരേതനായ എ കെ ഗോപാലന്റെയും ശ്യാമളയുടേയും മകനായ ഗോപകുമാറാണ് കോട്ടയം പാമ്പാടി കിഴക്കേപറത്താനത്തില്‍ ബാബു ആശ ദമ്പതികളുടെ മകള്‍ ആതിരയെ വിവാഹം കഴിച്ച്‌ ക്യാമ്പിലേക്ക് കൊണ്ടുവന്നത്.

ALSO READ: ദുരിതാശ്വാസ ക്യാമ്പിലെ നൃത്തം; ആസിയ ബീവി സിനിമയിലേക്ക്

വരനും കുടുംബവും പത്തു ദിവസമായി ക്യാമ്പിലാണ് താമസം. എന്നാൽ നിശ്ചയിച്ച വിവാഹം മുടക്കേണ്ടെന്ന് ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് തിരികെ എത്തിയ  വധുവരന്മാരെ ക്യാമ്പിലുണ്ടായിരുന്നവർ കൈയ്യടിച്ച് സ്വീകരിച്ചു. കവാടത്തില്‍ നിന്നു സൈക്കിള്‍ റിക്ഷയിലാണ് ഇരുവരേയും ക്യാമ്പിലേക്ക് സുഹൃത്തുക്കൾ ആനയിച്ചത്. ആലപ്പുഴ പഴവീടാണ് വധുവായി ആതിരയുടെ അമ്മയുടെ വീട്. ഴവീട് ഭഗവതി ക്ഷേത്രത്തില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button