News

‘കാണാതായത് 9 പെൺകുട്ടികളെ, ഷെൽട്ടർ ഹോമിൽ നിന്ന് പെണ്‍കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാറുണ്ട്’: വെളിപ്പെടുത്തൽ

കോട്ടയം: കോട്ടയത്ത് ഷെർട്ടർ ഹോമിൽ പാർപ്പിച്ചിരുന്ന പെണ്‍കുട്ടികളെ കാണാതായ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയല്‍വാസികള്‍. പെണ്‍കുട്ടികള്‍ ദിവസവും ഉറക്കെ കരയുന്നത് കേള്‍ക്കാറുണ്ടെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തുന്നു. മനോരമ ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം. കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്.

പോക്സോ കേസ് ഇരകളടക്കം ഒൻപത് കുട്ടികളെയാണ് കാണാതായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ.ജി.ഒ നടത്തുന്ന ഷെൽട്ടർ ഹോം ആണിത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്.

സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. ഒൻപത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഷെൽട്ടർ ഹോമിൽ പാർപ്പിക്കപ്പെട്ടിരുന്നത്. മാസങ്ങള്‍ക്കുമുന്‍പ് ഈ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് കാണാതായ അഞ്ചുപേരെ പൊലീസ് തിരിച്ചെത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button