മോസ്കോ: ബോളിവുഡ് സംഗീതത്തിനനുസരിച്ച് ഒരുമിച്ച് നൃത്തം ചെയ്ത് ഇന്ത്യാ-പാക് സൈനികര്‍. ഷാന്‍ഖായി കോര്പറേഷന് ഓര്ഗനൈസേഷന് റഷ്യയില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ പരിപാടിയിലാണ് ഇന്ത്യൻ സൈനികരും പാകിസ്ഥാൻ സൈനികരും ഒത്തുചേർന്ന് സംഗീതത്തിന് ചുവടുവെച്ചത്. ആഗസ്ത് 22 മുതല്‍ 29 വരെയായിരുന്നു സമ്മേളനം. അതില്‍ ചൊവ്വാഴ്ചയായിരുന്നു സൈനികര്‍ ഒരുമിച്ച് നൃത്തം ചെയ്തത് .
ALSO READ: പാക്ക് സേനയ്ക്ക് ഐ.എസ്.ഐയുടെ മുന്നറിയിപ്പ്
Indian & #Pakistani soldiers dancing together #SCO2018 exercise #Russia pic.twitter.com/690gAGsgSl
— Neeraj Rajput (@neeraj_rajput) August 28, 2018
മറ്റ് അംഗരാജ്യങ്ങളിലെ സൈനികരും പരിശീലനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. എബിപി ന്യൂസാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ‘ഭാരതീയ ദിവസ്’ എന്ന് പേരിട്ട് ഇന്ത്യന്‍ ആര്‍മി സംഘടിപ്പിച്ച പരിപാടിയായിരുന്നു ചൊവ്വാഴ്ച. ഇന്ത്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ട് ആരതിയും, തിലകവും, തലപ്പാവും നല്‍കിയാണ് പരിപാടിയിലേക്ക് ചൈനീസ്, പാക് സൈനികരെ ഇന്ത്യന്‍ സൈനികർ സ്വീകരിച്ചത്.
Post Your Comments